Tuesday, May 21, 2019 Last Updated 20 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Oct 2018 11.05 AM

സജീവ് രാജശേഖരൻ; ഹാർലി ഡേവിഡ്സൻ ഇന്ത്യയുടെ പുതിയ മാനേജിങ് ഡയറക്ടർ

Harley-Davidson India Appoints Sajeev Rajasekharan As New Managing Director

അമേരിക്കൻ ബൈക്ക് നിർമ്മാതാക്കളായ ഹാർലി ഡേവിഡ്സൻ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായി സജീവ് രാജശേഖരൻ നിയമിതനായി. മുൻപ് ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം.

2016 ജൂലൈയിലാണ് അദ്ദേഹം സുസുക്കിക്കൊപ്പം ചേർന്നത്. വിൽപ്പന, വിപണന, ഓപ്പറേഷൻസ് വിഭാഗങ്ങളിലായി രണ്ട ദശാബ്ദത്തെ പ്രവർത്തന പരിചയമാണ് അദ്ദേഹത്തിനുള്ളത്.

ഹാർലി ഡേവിഡ്സൻ ഇന്ത്യ രാജ്യത്ത് 250 — 500 സി സി എൻജിൻ ശേഷിയുള്ള ഇടത്തരം ബൈക്കുകൾ അവതരിപ്പിക്കാൻ തീരുമാനിച്ച പിന്നാലെയാണ് സജീവ് രാജശേഖരൻ നേതൃസ്ഥാനത്തെത്തുന്നത്.

സുസുക്കിയിൽ ചേരുംമുമ്പ് പാനസോണിക് ഇന്ത്യയിൽ ചാനൽ, റീട്ടെയ്ൽ വിഭാഗങ്ങളുടെ ചുമതലയുള്ള ഡപ്യൂട്ടി ഡിവിഷൻ മാനേജിങ് ഡയറക്ടറായിരുന്നു രാജശേഖരൻ. കൊറിയൻ ഇലക്ട്രോണിക് നിർമാതാക്കളായ സാംസങ്ങിലും ദീർഘകാലം പ്രവർത്തിച്ച സജീവ് രാജശേഖരൻ, ഹോം അപ്ലയൻസ് വിഭാഗം മേധാവിയായാണു കമ്പനി വിട്ടത്.

Ads by Google
Ads by Google
Loading...
TRENDING NOW