Thursday, May 23, 2019 Last Updated 26 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Oct 2018 09.19 AM

സ്വയം എസ്റ്റാബ്ലിഷ് ചെയ്യാനുള്ള ടൂള്‍ മാത്രമായി മീ ടൂ കാമ്പയിനെ ആരെങ്കിലും ഉപയോഗിക്കുമ്പോള്‍; സേറാ സലീമിന് പറയാനുള്ളത്

 facebook post

രാജ്യത്തുടനീളം മീടൂ ക്യാംപെയിന്റെ വാര്‍ത്തകളാണ്. ഓരോ ദിവസം കഴിയുംതോറും പല പ്രമുഖരുടെയും മുഖംമൂടി അഴിഞ്ഞു വീഴുന്നുണ്ട്. ക്യാംപെയിന് മികച്ച പിന്തുണയാണ് എല്ലായിടത്തു നിന്നും ലഭിക്കുന്നത്. തങ്ങളുടെ തൊഴിലിടങ്ങളില്‍ ുണ്ടാ അതിക്രമങ്ങള്‍ തുറന്ന് പറഞ്ഞ് നിരവധി സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ കുറച്ചുകൂടി ഗൗരവമുള്ള കാര്യമാണ് സോഷ്യല്‍ മീഡിയയിലെ ജനപ്രിയ പാട്ടുകാരിയായ സേറാ സലീം പങ്കുവെച്ചിരിക്കുന്നത്. മീ ടൂ കാമ്പയിന്‍ എന്ന വേദിയെ സ്വയം എസ്റ്റാബ്ലിഷ് ചെയ്യാനുള്ള ടൂള്‍ മാത്രമായി കാണുന്നവര്‍ വലിയൊരു ശരിയുടെ രാഷ്ട്രീയ മുന്നേറ്റത്തെ പൊതുബോധത്തിന് മുന്നില്‍ സംശയത്തിന്റെ നിഴലിലാക്കുകയാണ് അതുവഴി ചെയ്യുന്നതെന്ന് സേറാ പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സേറയുടെ പ്രതികരണം.

സേറാ സലീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

##MeToo
താന്‍ പിഴച്ചവളല്ല മോശക്കാരിയല്ല വിശുദ്ധയാണ് പതിവ്രതയാണ് എന്ന് പൊതുബോധത്തിന് മുന്നില്‍ എസ്റ്റാബ്ലിഷ് ചെയ്യേണ്ടി വരുന്ന രാഷ്ട്രീയത്തിന് എതിരായിട്ടുള്ള ടൂള്‍ കൂടിയാണ് MeToo കാമ്പയിന്‍. അങ്ങിനെയുള്ളപ്പോള്‍ താനൊരു മോശക്കാരിയല്ല, വിശുദ്ധയാണ് പതിവ്രതയാണ് എന്ന് വരികള്‍ക്കിടയിലൂടെ എസ്റ്റാബ്ലിഷ് ചെയ്യാനുള്ള ഒരു 'ടൂള്‍' ആയി അതേ Me Too Campaign ചിലര്‍ ഉപയോഗിക്കുന്നത് എന്തൊരു ദ്രാവിഡാണ്. സ്വയം എസ്റ്റാബ്ലിഷ് ചെയ്യാനുള്ള ടൂള്‍ മാത്രമായി Me Too കാമ്പയിനെ ആരെങ്കിലും ഉപയോഗിക്കുമ്പോള്‍,
വലിയൊരു ശരിയുടെ രാഷ്ട്രീയ മുന്നേറ്റത്തെ പൊതുബോധത്തിന് മുന്നില്‍ സംശയത്തിന്റെ നിഴലിലാക്കുകയാണ് അതുവഴി അവര്‍ ചെയ്യുന്നത്. അത് കാലഘട്ടം ആവശ്യപ്പെടുന്ന ശരിയുടെ രാഷ്ട്രീയത്തോട് അവര്‍ ചെയ്യുന്ന വലിയൊരു ചതിയായിരിക്കും

Ads by Google
Tuesday 16 Oct 2018 09.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW