Saturday, July 13, 2019 Last Updated 25 Min 6 Sec ago English Edition
Todays E paper
Ads by Google
എം.എസ്. സന്ദീപ്
Tuesday 16 Oct 2018 08.11 AM

പെണ്‍കലാപത്തില്‍ അടിതെറ്റി 'അമ്മ' ; സംഘടനയില്‍ കലഹം, നേതൃത്വത്തില്‍ ഭിന്നിപ്പ് ; ഡബ്ല്യൂ.സി.സി. അംഗങ്ങളെ അധിക്ഷേപിച്ച് സിദ്ധിഖ് ; വിവാദങ്ങളില്‍ പ്രസിഡന്റ് മോഹന്‍ലാല്‍ അസ്വസ്ഥന്‍

uploads/news/2018/10/257189/wcc.jpg

കൊച്ചി: മലയാളസിനിമയിലെ വനിതാകൂട്ടായ്മ വിമന്‍ ഇന്‍ സിനിമാ കലക്ടീവ്(ഡബ്ല്യൂ.സി.സി.)യുടെ വിമര്‍ശനങ്ങളില്‍ ആടിയുലഞ്ഞ് അഭിനേതാക്കളുടെ സംഘടനയായ അമ്മ. അമ്മയുടെ നേതൃത്വത്തിലും ഭിന്നത രൂക്ഷം. നടന്‍ മോഹന്‍ലാല്‍ അടക്കമുള്ള അമ്മ നേതൃത്വത്തിനെതിരേ ഡബ്ല്യൂ.സി.സി. അംഗങ്ങള്‍ പത്രസമ്മേളനം നടത്തി ഉന്നയിച്ച രൂക്ഷവിമര്‍ശനങ്ങള്‍ക്ക് വ്യത്യസ്ത മറുപടികളുമായി അമ്മ ഭാരവാഹികള്‍ എത്തിയത് ദിലീപ് വിഷയത്തില്‍ സംഘടനയ്ക്കുള്ളിലെ ഭിന്നിപ്പ് വെളിപ്പെടുത്തിയാണ്.

സംഘടന പിളര്‍പ്പിലേയ്‌ക്കോ നേതൃമാറ്റത്തിലേക്കോ ആണ് നീങ്ങുന്നത് എന്നാണു സൂചന. സംഘടനയുടെ ട്രഷറര്‍ ആയ ജഗദീഷ് പത്രക്കുറിപ്പിറക്കിയ പിന്നാലെയാണ് അതിനു വിരുദ്ധമായ കാര്യങ്ങളുമായി സെക്രട്ടറി സിദ്ധിഖ് പത്രസമ്മേളനം വിളിച്ചത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അമ്മ പിളര്‍ത്തി പുതിയ സംഘടനയ്ക്കുള്ള നീക്കത്തിലാണ് ഡബ്ല്യൂ.സി.സിയെ പിന്തുണയ്ക്കുന്ന സിനിമയിലെ പുതിയ കൂട്ടായ്മകള്‍. പുതുമുഖ സംവിധായകരും തിരക്കഥാകൃത്തുക്കളും അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് പുതിയ കൂട്ടായ്മ സംബന്ധിച്ചുള്ള ആലോചനകള്‍ തുടങ്ങിയതായാണ് വിവരം. ഡബ്ല്യു.സി.സിയെടുക്കുന്ന ഉറച്ച നിലപാടിനു പിന്നില്‍ ഇവരുടെ പിന്തുണയുണ്ട്. എന്നാല്‍ ഇത് നടക്കാതിരിക്കാന്‍ അമ്മയുടെ പൊതുയോഗം തന്നെ നടക്കാതിരിക്കാനുള്ള നീക്കത്തിലാണ് മറുപക്ഷം. നിര്‍വാഹകസമിതിയേ ഇപ്പോള്‍ ചേരാനിടയുള്ളു.

അതേസമയം വിവാദങ്ങളില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ അസ്വസ്ഥനാണ്. വിവാദം എങ്ങനെയെങ്കിലും പരിഹരിക്കണമെന്നാണു മോഹന്‍ലാലിന്റെ നിലപാടെന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു. ദിലീപ് വിഷയം ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യാമെന്നും രാജിവച്ച നടിമാരെ തിരിച്ചെടുക്കണമെങ്കില്‍ ആവാമെന്നുമാണ് ലാലിന്റെ നിലപാട്. എന്നാല്‍ ദിലീപിനെ അനുകൂലിക്കുന്ന സിദ്ധിഖ് അടക്കമുള്ള ശക്തമായ വിഭാഗം ഇതിനെതിരേ രംഗത്തുണ്ട്. അതാണ് സംഘടനയിലെ ചേരിതിരിവിന് കാരണം.

നടിയെ ആക്രമിച്ച കേസ് വിചാരണയ്ക്കുവരുന്ന സാഹചര്യത്തില്‍ സംഭവം സജീവമായി നിലനിര്‍ത്താണ് ഡബ്ല്യൂ.സി.സി ശ്രമിക്കുന്നതെന്നും അനുവദിക്കില്ലെന്നും ഇവര്‍ പറയുന്നു. ഡബ്ല്യൂ.സി.സി.ക്ക് മറുപടിയുമായി ഇന്നലെ രാവിലെ ജഗദീഷ് ഇറക്കിയ പത്രക്കുറിപ്പിനു പിന്നാലെ സിദ്ധിഖിനെ പത്രസമ്മേളനത്തിനുപ്രേരിപ്പിച്ചത് ഈ ഭിന്നിപ്പാണ്. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഡബ്ല്യൂ.സി.സിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പ്രളയം മൂലമാണ് ചര്‍ച്ച ചെയ്യാതിരുന്നതെന്നും ജഗദീഷ് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇതു ദിലീപിനെ ചൊടിപ്പിച്ചെന്നും അതോടെയാണ് ദിലീപുമായി അടുത്തബന്ധം പുലര്‍ത്തുന്ന നടന്‍ സിദ്ധിഖ് അരൂര്‍ എഴുപുന്നയിലെ ഷൂട്ടിംഗ് ലോക്കേഷനില്‍ പത്രസമ്മേളനം വിളിച്ചതെന്നുമാണു സൂചന. സംഘടന നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് പത്രസമ്മേളനം നടത്തിയതെന്നാണ് സിദ്ധിഖ് പറഞ്ഞത്. ഭാരവാഹിയല്ലാത്ത കെ.പി.എ.സി ലളിതയും ഒപ്പമുണ്ടായിരുന്നു. ഡബ്ല്യൂ.സി.സിയെ കടന്നാക്രമിക്കുന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചത്. തുടര്‍ന്നാണ് ജഗദീഷിന്റെ പ്രതികരണം. മോഹന്‍ലാലുമായി ആലോചിച്ചാണ് പത്രക്കുറിപ്പ് ഇറക്കിയതെന്നും അച്ചടക്കമുള്ള സംഘടനാപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സിദ്ധിഖിനുള്ള മറുപടി ഇപ്പോള്‍ നല്‍കുന്നില്ലെന്നും ജഗദീഷ് തിരിച്ചടിച്ചു.

ഡബ്ല്യു.സി.സി. അംഗങ്ങള്‍ക്കെതിരേ തുറന്നടിച്ചാണ് താരസംഘടന അമ്മയുടെ ജോയിന്റ് സെക്രട്ടറി സിദ്ദിഖും കെ.പി.എ.സി. ലളിതയും രംഗത്ത് വന്നത്. ദിലീപ് കുറ്റാരോപിതന്‍മാത്രമാണെന്നും തങ്ങളുടെ സഹോദരിയെ ആക്രമിച്ചത് പള്‍സര്‍ സുനിയാണെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. കൊടും ക്രിമിനലായ സുനി മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ദിലീപിന്റെ പേര് പറയുന്നത്. ആ പള്‍സര്‍ സുനിയോട് നടിമാര്‍ക്ക് ദേഷ്യമില്ല. ഒരു വ്യക്തിയും സംഘടനയേക്കാള്‍ വലുതല്ലെന്ന് മനസിലാക്കണമെന്നും പത്രസമ്മേളനം നടത്തി അവര്‍ നടത്തിയ ആരോപണം ബാലിശമാണെന്നും സിദ്ദിഖ് ഏഴുപുന്നയിലെ ഷൂട്ടിങ് സ്ഥലത്തുവിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.

ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം മരവിപ്പിച്ചത് അമ്മ ജനറല്‍ ബോഡിയാണ്. മോഹന്‍ലാല്‍ അവരെ നടിമാര്‍ എന്ന് വിളിച്ചതില്‍ എന്താണ് തെറ്റ്. അതെങ്ങനെ അപമാനമാകും. മൂന്ന് നടിമാര്‍ ഉന്നയിച്ച പ്രധാന ആരോപണം ദിലീപിനെ പുറത്താക്കുക എന്നതായിരുന്നു. ഇരുന്നൂറോളം അംഗങ്ങള്‍ പങ്കെടുത്ത ജനറല്‍ ബോഡി മീറ്റിങ്ങില്‍ എല്ലാവരും ആവശ്യപ്പെട്ടതനുസരിച്ച് ദിലീപിനെ പുറത്താക്കിയ നടപടി മരവിപ്പിക്കുകയായിരുന്നു. ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം.

ജനറല്‍ ബോഡിയെടുത്ത തീരുമാനത്തെ മറികടക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് അധികാരമില്ല. മോഹന്‍ലാല്‍ ദിലീപിനോട് ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം സ്വമേധയാ രാജിക്കത്ത് നല്‍കി. ബി. ഉണ്ണിക്കൃഷ്ണന്റെ കൂടെ ദിലീപ് ജോലി ചെയ്യുന്നതാണ് ഒരു പെണ്‍കുട്ടിയുടെ പ്രശ്‌നം. അയാളുടെ തൊഴില്‍ നിഷേധിക്കാന്‍ ആര്‍ക്കാണ് അവകാശം. അവര്‍ ആമീര്‍ ഖാനെയും അക്ഷയ് കുമാറിനെയും പുകഴ്ത്തി പറയുന്നത് കേട്ടു. ആര്‍ക്കെതിരെയോ ആരോപണം വന്നപ്പോള്‍ അവര്‍ ഏതോ ഒരു സിനിമയില്‍ നിന്ന് ഒഴിഞ്ഞുവെന്നാണ് പറയുന്നത്. സത്യത്തില്‍ അവര്‍ ചെയ്തതാണ് തെറ്റ്. ആരോപണത്തിന്റെ പേരില്‍ ഒരാള്‍ക്ക് തൊഴില്‍ നിഷേധിക്കുന്നത് ശരിയാണോ?.

ആരുടെയെങ്കിലും ജോലി തടയാനുള്ള സംഘടനയല്ല അമ്മ. മീ ടൂ ക്യാമ്പയിന്‍ നല്ലതാണ്. അത് ദുരുപയോഗം ചെയ്യരുത്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരേ സിനിമാ സംഘടനകളുമായി ആലോചിച്ച് നടപടി സ്വീകരിക്കും. എത്ര വര്‍ഷങ്ങളായി മോഹന്‍ലാലും മമ്മൂട്ടിയും അഭിനയിക്കാന്‍ തുടങ്ങിയിട്ട്. മമ്മൂട്ടിക്ക് നേരേ ആവശ്യമില്ലാതെ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ ഒരു സഹോദരിക്ക് ആളുകളുടെ ചീത്തവാക്ക് കേള്‍ക്കേണ്ടി വന്നില്ലേ? കഴിഞ്ഞ ദിവസത്തെ പത്രസമ്മേളന ശേഷം ഫെയ്‌സ്ബുക്ക് പേജില്‍ ആളുകള്‍ തെറി വിളിക്കുകയാണെന്ന് ഇപ്പോള്‍ പറയുന്നു. അത് ജനങ്ങള്‍ അവര്‍ക്ക് നല്‍കുന്ന മറുപടിയാണ്. ജനങ്ങള്‍ക്ക് ഇഷ്ടമല്ലാത്തത് കൊണ്ടാണ് ചീത്തവിളിക്കുന്നത്. ഇത് മറ്റുള്ളവര്‍ക്ക് അധിക്ഷേപിക്കാനുള്ള പ്രസ്ഥാനമല്ല. കുറ്റപ്പെടുത്തലുകള്‍ക്ക് മറുപടി പറയാനുള്ള ബാധ്യതയില്ലെന്നും സിദ്ദിഖ് പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW