Monday, June 24, 2019 Last Updated 19 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 15 Oct 2018 06.55 PM

മഞ്ജു വാര്യര്‍ എവിടെപ്പോയി?; ഡബ്ല്യൂസിസി വാര്‍ത്താസമ്മേളനത്തില്‍ മഞ്ജു എന്തുകൊണ്ടു പങ്കെടുത്തില്ല?

sidique, manju warrior, wcc

കൊച്ചി: മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള വരായിരുന്നു ഡബ്ല്യൂസിസി എന്ന സംഘനയ്ക്ക് രൂപം കൊടുത്തത്. എന്നാല്‍ തുടക്കത്തില്‍ സംഘടനാ കാര്യങ്ങള്‍ക്ക് മുന്‍പില്‍ നിന്ന മഞ്ജു പിന്നീട് എവിടെ പോയി എന്ന ചോദ്യമാണ് എല്ലാവരും ചോദിക്കുന്നത്. ഡബ്ല്യൂസിസി സംഘടന രണ്ട് ദിവസം മുന്‍പ് നടത്തിയ പത്രസമ്മേളനത്തില്‍ മഞ്ജു വാര്യര്‍ പങ്കെടുത്തിരുന്നില്ല. പത്രസമ്മേളനത്തെക്കുറിച്ചും മഞ്ജു എന്തുകൊണ്ടു പങ്കെടുത്തില്ല എന്നതിനെ കുറിച്ചും ഉയര്‍ന്ന ചേദ്യങ്ങള്‍ക്ക് മറുപടിയുമായി നടനും അമ്മ സെക്രട്ടറിയുമായ സിദ്ദിഖ് രംഗത്തെത്തി.

ഡബ്ല്യൂസിസിക്ക് മറുപടിയായി നല്‍കിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സിദ്ദിഖിന്റെ വിശദീകരണം. 'മഞ്ജു വാര്യര്‍ ഇപ്പോഴും അമ്മയുടെ സജീവ പ്രവര്‍ത്തകയും അമ്മയുടെ മെംബറുമാണ്. ഞങ്ങള്‍ മഞ്ജു വാരിയരുമായി കാര്യങ്ങള്‍ സംസാരിക്കാറുണ്ട്. ഇപ്പോള്‍ ഒടിയന്‍ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചു. പുതിയ സിനിമകളിലും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. മഞ്ജു നല്ല സുഹൃത്താണ്, അമ്മ അംഗങ്ങളുമായും നല്ല അടുപ്പമാണുള്ളത്.'

'ഞാനും ആലോചിച്ചു, ഡബ്ല്യൂസിസിയുടെ പത്രസമ്മേളനത്തില്‍ മഞ്ജു വരാത്തതെന്തെന്ന്. ഡബ്ല്യൂസിസിയെ പ്രതിനിധീകരിച്ചായിരുന്നല്ലോ പത്രസമ്മേളനം. മഞ്ജു എവിടെപ്പോയി. എനിക്ക് മാത്രമല്ല ആ പത്രസമ്മേളനം കണ്ട എല്ലാവര്‍ക്കും ആ സംശയം ഉണ്ടായിക്കാണും. മഞ്ജും വാരിയരെ മുന്നില്‍ നിര്‍ത്തിയായിരുന്നല്ലോ ഡബ്ല്യൂസിസിയുടെ തുടക്കം. എന്തുകൊണ്ടായിരിക്കാം മഞ്ജു ആ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നത്.' - സിദ്ദിഖ് വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
TRENDING NOW