Wednesday, June 12, 2019 Last Updated 8 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 15 Oct 2018 12.37 PM

4000 mAh ബാറ്ററി, വ്യത്യസ്ത നിറങ്ങൾ; ഓണര്‍ 8 സി സ്മാര്‍ട്‌ഫോണ്‍ വിപണിയിൽ

Honor 8C

ഓണര്‍ 8 സി സ്മാര്‍ട്‌ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചു. മാജിക് നൈറ്റ് ബ്ലാക്ക്, അറോറ ബ്ലാക്ക്, പ്ലാറ്റിനം ഗോള്‍ഡ്, നെബുല പര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക.

ഓണര്‍ 8 സിയുടെ നാല് ജിബി / 32 ജിബി പതിപ്പിന് 1099 ചൈനീസ് യുവാന്‍ (11,800 രൂപ)ആണ് വില. നാല് ജിബി/64ജിബി സ്റ്റോറേജ് പതിപ്പിന് 1399 രൂപയും (15000 രൂപ) ആണ് വില. ചൈനയിലെ ഓണ്‍ലൈന്‍ വിപണികളില്‍ ഫോണിന്റെ വില്‍പന ആരംഭിച്ചെന്നാണ് റിപ്പോർട്ട്.

4000 mAh ശേഷിയുള്ള ബാറ്ററിയാണ് ഫോണിൽ. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റം അടിസ്ഥാനമാക്കിയുള്ള ഇഎംയുഐ 8.2 സ്‌കിന്‍ ആണ് ഫോണില്‍. 6.26 ഇഞ്ച് ഐപിഎസ് എല്‍സിഡി എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ (1520 x720 പിക്‌സല്‍), ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 632 പ്രൊസസര്‍, 4ജിബി റാം ശേഷിയില്‍ 32 ജിബി 64 ജിബി സ്റ്റോറേജ് പതിപ്പുകള്‍.

256 ജിബി വരെ മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാം. എട്ട് മെഗാപിക്‌സലിന്റെതാണ് സെല്‍ഫി ക്യാമറ. 13 മെഗാപിക്‌സല്‍+ 2 മെഗാപിക്‌സല്‍ ഡ്യുവല്‍ ക്യാമറയാണ് ഫോണില്‍. രണ്ട് ക്യാമറകള്‍ക്കും എല്‍ഇഡി ഫ്‌ളാഷും എഐ ഫീച്ചറുകളും ലഭ്യമാണ്.

Ads by Google
Ads by Google
Loading...
TRENDING NOW