Wednesday, June 12, 2019 Last Updated 10 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 13 Oct 2018 04.41 PM

വന്‍ വിലക്കുറവില്‍ ആപ്പിള്‍ ഐഫോണ്‍ X പേടിഎം മാളിൽ

iPhone X is Rs 30,532 cheaper on Paytm Mall

ആപ്പിള്‍ ഐഫോണ്‍ X വന്‍ വിലക്കുറവില്‍ സ്വന്തമാക്കാൻ അവസരം. പേടിഎം മാള്‍ മാഹാക്യാഷ് ബാക്ക് ഓഫറിലൂടെ ആണ് ഈ അവസരം ലഭിക്കുക. 95,000 രൂപയാണ് ഐഫോണ്‍ X 64ജിബി ഇന്‍റേണല്‍ സ്റ്റോറേജ് പതിപ്പിന് വിപണി വില. ഇതിന് 6,032 രൂപ ഫ്ലാറ്റ് ഡിസ്ക്കൗണ്ട് ലഭിക്കും. MOBFESTIVE22K എന്ന പേടിഎം പ്രമോഷന്‍ കോഡ് ഉപയോഗിച്ചാല്‍ 22,000 രൂപ ക്യാഷ് ബാക്ക് ലഭിക്കും.

അങ്ങനെ ഫോണിന്‍റെ വില 67,358 ആകും. തീർന്നില്ല, ഐസിഐസിഐ കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയാൽ 2,500 രൂപ ലഭിക്കും. ഇതോടെ വില 64,858 ആകും. മൊത്തം 30,532 രൂപയുടെ കുറവ്. 22,000 രൂപ ക്യാഷ് ബാക്ക് പേടിഎം വാലറ്റിലേക്ക് 24 മണിക്കൂറിനുള്ളില്‍ ചേര്‍ക്കപ്പെടും. ഇതേ ഓഫറുകള്‍ ഐഫോണ്‍ Xന്‍റെ 1,08,930 വിലയുള്ള പതിപ്പിനും ലഭിക്കും.

ഐഫോണ്‍ X-ന് 5.8 ഇഞ്ച് ഒഎല്‍ഇഡി സ്ക്രീനോടെയുള്ള സ്മാര്‍ട്ട്ഫോണ്‍ ആണ് ഉള്ളത്. 2436 x 1125പിക്സലാണ് ഫോണിന്‍റെ റെസല്യൂഷന്‍. 12എംപി ഇരട്ട ക്യാമറ പിന്നിലും, 7 എംപി മുന്നിലുമാണ് ഈ ഫോണിന്‍റെ ക്യാമറ. ഒരു വര്‍ഷത്തെ വാറന്‍റിയും ലഭിക്കും. ഫേസ്ഐഡി ആദ്യമായി ആപ്പിള്‍ അവതരിപ്പിച്ചത് ഈ ഫോണിലാണ്.

Ads by Google
Ads by Google
Loading...
TRENDING NOW