Friday, June 21, 2019 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 13 Oct 2018 04.08 PM

പിന്നിൽ 4 ക്യാമറകൾ, 3,800 mAh ബാറ്ററി; ഗ്യാലക്സി എ9 പുറത്തിറങ്ങി

samsung galaxy a9 with quad cameras 3800mah battery

മുന്‍നിര സ്മാർട് ഫോൺ നിര്‍മാണ കമ്പനിയായ സാംസങ്ങിന്റെ പുതിയ സ്മാർട്ട്ഫോൺ പുറത്തിറങ്ങി. പിന്നിൽ നാലു ക്യാമറകളുള്ള ലോകത്തിലെ ആദ്യത്തെ സ്മാർട് ഫോണായ ഗ്യാലക്സി എ9 (2018) ആണ് അവതരിപ്പിച്ചത്. ഗ്യാലക്സി എ9ന്റെ വില 599 യൂറോ (ഏകദേശം 51,300 രൂപ) ആണ്. നവംബറിൽ യൂറോപ്യൻ രാജ്യങ്ങളിൽ വിൽപ്പന തുടങ്ങും. എന്നാൽ ഗ്യാലക്സി എ9 ഇന്ത്യയിൽ എത്തുന്നത് സംബന്ധിച്ച വിവരം ഇതുവരെ വന്നിട്ടില്ല.

6.3 ഇഞ്ച് FHD + (1080x2160) സൂപ്പർ AMOLED ഡിസ്പ്ലേയാണ് ഫോണിന്. മെറ്റൽ ഫ്രെയിം ഗ്ലാസ്, സ്നാപ്ഡ്രാഗൺ 660 SoC പ്രോസസർ എന്നിവയുമുണ്ട്. വൈഡ്-ആംഗിൾ ലെൻസും ടെലി ഫോട്ടോ ലെൻസും ഉൾപ്പെടുന്ന ഒരു ക്വാഡ്-ക്യാമറ സിസ്റ്റമാണ് ഗ്യാലക്സി എ9 (2018) നൽകുന്നത്. അമോലെഡ് ഡിസ്പ്ലേ, കളർ പാറ്റേൺ, ഡിസൈൻ എല്ലാം ഗ്യാലക്സി എ9നെ മികച്ചതാക്കുന്നു.

മുൻഭാഗത്ത് 24MP ക്യാമറയാണ്. ക്വാഡ് ക്യാമറകളാണ് ഗ്യാലക്സി എ9ന്റെ പിൻവശത്ത്. f/1.7 അപേർച്ചറുള്ള 24MP മെയിൻ സെൻസർ, 8MP 120-ഡിഗ്രി അൾട്ര വൈഡ് ആംഗിൾ ലെൻസ്, 10MP ടെലിഫോട്ടോ ലെൻസ് (2x ഓപ്ടിക്കൽ സൂം), 5 MP ഡെപ്ത് സെൻസർ എന്നിവയാണ് നാല് ക്യാമറകൾ. യുഎസ്ബി സി– ടൈപ്പ് ഉപയോഗിച്ച് ഫാസ്റ്റ് ചാർജ് സപ്പോർട്ട്, 3,800 mAh ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.6 ജിബി/8ജിബി റാം ( മൈക്രോഎസ്ഡി കാർഡ് വഴി 512 ജിബി വരെ മെമ്മറി ഉയർത്താം)‌.

Ads by Google
Ads by Google
Loading...
TRENDING NOW