Tuesday, May 21, 2019 Last Updated 11 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 13 Oct 2018 04.05 PM

ജര്‍മനിയിലെ വിലക്കയറ്റം റിക്കോര്‍ഡ് ഭേദിച്ച് വളരുന്നു

uploads/news/2018/10/256524/Eup131018a.jpg

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ വിലക്കയറ്റം 2011 ന് ശേഷം റിക്കോര്‍ഡ് ഭേദിച്ച് വളരുന്നു. ഈ 2018 സെപ്റ്റബര്‍ മാസം കഴിഞ്ഞ ആഗസ്റ്റിനേക്കാള്‍ 2.3 ശതമാനമാണ് വിലക്കയറ്റം ഉണ്ടായത്. രാജ്യത്തെ വില വര്‍ദ്ധനവ് ശതമാനക്കണക്കില്‍ താഴെ പറയുന്നവയാണ്. ഹീറ്റിംങ്ങ് ഓയില്‍ 35.6 ; പെട്രോള്‍, ഡീസല്‍ 17.6; സൂപ്പര്‍ പെട്രോള്‍ 11.8. ആഹാരസാധനങ്ങള്‍, സസ്യ-പലചരക്കുകളില്‍ 2.8; വീട്ട് വാടക 1.5.

സാധാരണ ജനങ്ങള്‍ക്കും, കുറഞ്ഞ പെന്‍ഷന്‍ വാങ്ങി ജീവിക്കുന്നവര്‍ക്കും, കുടുബത്തില്‍ ഭാര്യക്കും, ഭര്‍ത്താവിനും ജോലിയില്ലാത്തവര്‍ക്കും ഈ വിലക്കയറ്റം ഒരു വലിയ ഭാരമാണ്. കുറഞ്ഞ പെന്‍ഷന്‍ വാങ്ങി ജീവിക്കുന്നവര്‍ തികച്ചും ദാരിദ്യത്തില്‍ ആണെന്ന് ജര്‍മന്‍ പെന്‍ഷനേഴ്‌സ് സംഘടന പറഞ്ഞു. ജര്‍മനിയിലെ പ്രവാസികളെയും ഈ റിക്കോര്‍ഡ് വിലവര്‍ദ്ധന ഒരു പരിധി വരെ ബാധിച്ചിട്ടുണ്ട്.

ജോര്‍ജ് ജോണ്‍

Ads by Google
Saturday 13 Oct 2018 04.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW