Sunday, February 17, 2019 Last Updated 57 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 05.23 PM

ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്‌സ് ; അറിയേണ്ടതെല്ലാം

flipkart

ഇന്ത്യന്‍ ഈ കൊമേഴ്‌സ് ഭീമന്‍മാരായ ഫ്‌ലിപ്കാര്‍ട്ടില്‍ ബിഗ് ബില്യണ്‍ ഡെയ്‌സ് സെയില്‍ ആരംഭിച്ചു.ഇലക്ട്രോണിക് ഉപകരണങ്ങള്‍, സ്മാര്‍ട്ട് ഫോണ്‍ മുതലായ ഉത്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ ഡിസ്‌കൗണ്ടാണ് ഫ്ളിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നത്.

നോ കോസ്റ്റ് ഇഎംഐ, ഫ്ളിപ്പ്കാര്‍ട്ട് പേ ലേറ്റര്‍, കാര്‍ഡ്‌ലെസ് ക്രെഡിറ്റ് തുടങ്ങിയ ഓഫറുകളും ഫ്ലിപ്കാര്‍ട്ട് നല്‍കുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമായി പ്രത്യേകം ഇളവുകള്‍ നല്‍കുന്നു. ഫോണ്‍ പേ ഉപയോഗിച്ചുള്ള പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം ക്യാഷ്ബാക്ക് ഓഫറും ലഭിക്കും.

ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്ക് ഓഫറുകള്‍ നേരത്തെ ലഭ്യമാകുമ്പോള്‍ സമാനമായ ശൈലിയില്‍ ഫ്ളിപ്പ്കാര്‍ട്ട് അടുത്തിടെ അവതരിപ്പിച്ച ഫ്ളിപ്പ്കാര്‍ട്ട് പ്ലസ് ഉപയോക്താക്കള്‍ക്കും ഓഫറുകള്‍ നേരത്തെ ലഭിക്കും. ഫ്‌ളിപ്പ്കാര്‍ട്ട് പ്ലസ് അംഗങ്ങളായവര്‍ക്ക് സാധാരണ ഉപയോക്താക്കളില്‍ നിന്നും വ്യത്യസ്തമായി ചില അധിക ആനുകൂല്യങ്ങള്‍ നല്‍കും. ഫ്‌ളിപ്കാര്‍ട്ട് അംഗത്വം പൂര്‍ണമായും സൗജന്യമാണെങ്കിലും 50 കോയിനുകള്‍ നേടിയാല്‍ മാത്രമെ പ്ലസ് അംഗത്വം അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കൂ.

Ads by Google
Ads by Google
Loading...
TRENDING NOW