Friday, November 16, 2018 Last Updated 0 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 04.34 PM

ഭര്‍ത്താവ് ശുഐബ് മാലിക്കിനൊപ്പം ബേബി ഷവര്‍ ആഘോഷിച്ച് സാനിയ: മതിമറന്ന ചടങ്ങില്‍ വസ്ത്രത്തിനെതിരെ വിമര്‍ശനം ഉയരുന്നു

Sania Mirza,  Baby Shower,  Shoaib Malik

ടെന്നീസ് താരം സാനിയ മിര്‍സ ഭര്‍ത്താവ് ശുഐബ് മാലിക്കിനൊപ്പം ബേബി ഷവര്‍ ചടങ്ങ് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു. മാലിക്കിനുൃം സഹോദരി അനയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങളും ഉയരുകയാണ്. സാനിയ മിര്‍സയുടെ വസ്ത്രധാരണത്തെച്ചൊല്ലിയാണ് വിമര്‍ശനം ഉയരുന്നത്.

Sania Mirza,  Baby Shower,  Shoaib Malik

സാനിയയെ പോലെ സെലിബ്രിറ്റി ഇമേജുള്ള ഒരാള്‍ വസ്ത്രധാരണത്തില്‍ അല്‍പം കൂടി ശ്രദ്ധപുലര്‍ത്തണമെന്നും, ബേബി ഷവറിനായി സാനിയ ധരിച്ച വസ്ത്രം അരോചകമാണെന്നുമാണെന്നും പ്രതികരണം ഉയര്‍ന്നു. എന്നാല്‍ വസ്ത്രധാരണം ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണെന്നും അതില്‍ മറ്റുള്ളവര്‍ ിടപെടുന്നത് ശരിയല്ലെന്നുമാണ് ചിലരുടെ അഭിപ്രായം.

നേരത്തെ കുടുംബത്തിനൊപ്പം ബേബി ഷവര്‍ ആഘോഷിക്കുന്ന സാനിയയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതുകൊണ്ട് ഭര്‍ത്താവ് മാലിക്കിന് ആദ്യ ബേബി ഷവര്‍ ചടങ്ങില്‍ പങ്കെടുക്കകാനായില്ല. ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അന്ന് മാലിക്കിനെ മിസ് ചെയ്യുന്നുവെന്ന് സാനിയ കുറിച്ചിരുന്നു.

Ads by Google
Thursday 11 Oct 2018 04.34 PM
Ads by Google
Loading...
TRENDING NOW