Friday, December 07, 2018 Last Updated 38 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 04.21 PM

പി.കെ ശശിക്കെതിരെ നടപടി ഉറപ്പായി; രണ്ടാമൂഴം സിനിമയില്‍ നിന്നും എംടി പിന്‍വാങ്ങുന്നു... അറിയാം പ്രധാനവാര്‍ത്തകള്‍

uploads/news/2018/10/255967/p-k-sasi.jpg

ലൈംഗീക പീഡന പരാതിയില്‍ ശശിക്കെതിരെ നടപടി ഉറപ്പായി; ചര്‍ച്ച നാളെ

തിരുവനന്തപുരം : ലൈംഗീക പീഡന പരാതിയില്‍ ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിയ്‌ക്കെതിരെ നടപടി ഉറപ്പായി. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് നാളത്തെ സെക്രട്ടേറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയ്ക്ക് വെക്കും. ഈ യോഗത്തിലാകും ശശിക്കെതിരെ എന്തുനടപടിവേണം എന്ന കാര്യത്തില്‍ ഔപചാരിക തീരുമാനമെടുക്കുക. ശശിക്കെതിരായ പരാതിയ്‌ക്കൊപ്പം തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന ശശിയുടെ പരാതിയും അന്വേഷിക്കും.

uploads/news/2018/10/255967/rocket.jpg

സാങ്കേതിക തകരാര്‍; റഷ്യയുടെ സോയൂസ് റോക്കറ്റ് നിലത്തിറക്കി

മോസ്‌കോ : സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റഷ്യയുടെ സോയുസ് റോക്കറ്റ് കസ്ഖ്‌സ്ഥാനില്‍ അടിയന്തരമായി നിലത്തിറക്കി. രാജ്യാന്തര ബഹിരാകാശ നിലയത്തിലേയ്ക്ക് വ്യാഴാഴ്ചയാണ് രണ്ടു സഞ്ചാരികളുമായി റോക്കറ്റ് വിക്ഷേപിച്ചത്. റഷ്യന്‍ ബഹിരാകാശ സഞ്ചാരിയായ അലെക്‌സി ഓവ്ചിനില്‍, യു.എസ് സഞ്ചാരിയായ നിക്ക് ഹേഗ് എന്നിവരാക് ബഹീരാകാശ യാത്രികരാണ് പേടകത്തില്‍ ഉള്ളത്.

uploads/news/2018/10/255967/randamoozham.jpg

മൂന്നു വര്‍ഷമായിട്ടും ഒരു ചലനവുമില്ല, രണ്ടാമൂഴം സിനിമയില്‍ നിന്നും എംടി പിന്‍വാങ്ങുന്നു ; തിരക്കഥ തിരികെ ചോദിച്ച് കോടതിയില്‍ ഹര്‍ജി നല്‍കി

കോഴിക്കോട്: ഇന്ത്യന്‍ സിനിമയില്‍ ചരിത്രം തിരുത്തുമെന്ന് പ്രതീക്ഷ ഉണര്‍ത്തിയ രണ്ടാമൂഴം സിനിമയില്‍ നിന്നും എംടി വാസുദേവന്‍ നായര്‍ പിന്‍വാങ്ങുന്നതായി റിപ്പോര്‍ട്ട്. മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ തിരക്കഥ എംടി തിരികെ ചോദിച്ചതായി മലയാളത്തിലെ ഒരു പ്രമുഖ ചാനലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. തിരക്കഥ നല്‍കി മൂന്നു വര്‍ഷം കഴിഞ്ഞിട്ടും സിനിമ ഉണ്ടാകാത്ത സാഹചര്യത്തിലാണ് എംടി സിനിമയില്‍ നിന്നും പിന്‍വാങ്ങുന്നത്. തിരക്കഥ തിരികെ കിട്ടാന്‍ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്.

uploads/news/2018/10/255967/modi-and-trump.jpg

ഇന്ത്യയുമായി ഇടഞ്ഞ് ട്രംപ്: എസ്-400 കരാര്‍ ഒപ്പിട്ടതിന് താക്കീത്

വാഷിങ്ടണ്‍: അമേരിക്കന്‍ എതിര്‍പ്പുകളെ മറികടന്നുകൊണ്ട് റഷ്യയുമായുള്ള എസ് 400 കരാര്‍ ഒപ്പിട്ട ഇന്ത്യയ്ക്ക് താക്കീതുമായി ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ നടപടി ഇന്ത്യ കാണാനിരിക്കുന്നതേയുള്ളുവെന്നാണ് ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യയ്ക്കുള്ള മറുപടി കൃത്യമായി യുഎസ് നല്‍കും അത് വൈകാതെയുണ്ടാകുമെന്നും നിങ്ങള്‍ കണ്ടോളുവെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന രാഷ്ര്ടങ്ങള്‍ക്ക് ഉപരോധം ഉണ്ടാക്കുന്ന കാറ്റ്‌സാ നിയമം സംബന്ധിച്ച ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. റഷ്യയെ ലക്ഷ്യമിട്ട് കഴിഞ്ഞ ഓഗസ്റ്റിലാണ് യുഎസ് കാറ്റ്‌സ നിയമം കൊണ്ടുവന്നത്.

uploads/news/2018/10/255967/nana.jpg

പീഡനാരോപണം; തനുശ്രീ ദത്തയുടെ പരാതിയില്‍ നാനാ പടേക്കറിനെതിരെ കേസെടുത്തു

മുംബൈ: നടി തനുശ്രീ ദത്തയുടെ പരാതിയില്‍ മുതിര്‍ന്ന നടന്‍ നാനാ പടേക്കറിനെതിരെ കേസെടുത്തു. സിനിമാ സെറ്റില്‍ വെച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍ നോക്കുകയും ഇത് എതിര്‍ത്ത് സിനിമയില്‍ നിന്ന് പിന്മാറിയപ്പോള്‍ ആളെവിട്ട് ആക്രമിക്കുകയുമായിരുന്നു. പത്ത് വര്‍ഷം മുന്‍പു നടന്ന സംഭവത്തിലെ നടന്‍ നാനാ പടേക്കറാണെന്ന് കഴിഞ്ഞ മാസമാണ് തനുശ്രീ വെളിപ്പെടുത്തിയത്. അന്ന് സിനിമാ സംഘടന നടപടിയൊന്നുമെടുത്തില്ലെന്നും നടി പറഞ്ഞു. ഇതിനു പിന്നാലെയാണിപ്പോള്‍ പോലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തത്.

Ads by Google
Thursday 11 Oct 2018 04.21 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW