Tuesday, June 25, 2019 Last Updated 5 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 04.17 PM

20 ഗ്ലാസ് ടാങ്കുകളും അക്വേറിയങ്ങളും: മീനുകള്‍ക്ക് മാത്രമായൊരു ആശുപത്രി തുറന്നു

Fish hospital

മൃഗങ്ങള്‍ക്ക് അസുഖം വന്നാല്‍ നമ്മള്‍ മൃഗാശുപത്രിയിലേക്ക് കൊണ്ടു പോകും. എന്നാല്‍ ചെറിയ ചെറിയ ജീവജാലങ്ങള്‍ക്ക് അസുഖം വന്നാലോ ? ഉദാഹരണമായി നമ്മള്‍ വളര്‍ത്തുന്ന മീനുകള്‍ക്ക് അസുഖം വന്നാല്‍ എന്ത് ചെയ്യും ? എവിടേക്ക് കൊണ്ടു പോകും ?. ഇപ്പോഴിതാ കശ്മീരിലെ ഗന്ധേര്‍ബല്‍ ജില്ലയില്‍ മീനുകളെ പരിചരിക്കുന്നതിന് വേണ്ടി മാത്രം ഒരു ആശുപത്രി തുറന്നിരിക്കുന്നത്.

പുതുതായി ആരംഭിച്ച ആശുപത്രിയില്‍ 20 ഗ്ലാസ് ടാങ്കുകളും അക്വേറിയങ്ങളുമാണ് രോഗികളായെത്തുന്ന മത്സ്യക്കുഞ്ഞുങ്ങളെ പരിചരിക്കാന്‍ ഒരുക്കിയിട്ടുള്ളത്. ആന്റി ബയോട്ടിക്കുകളും ആന്റീപാരസൈറ്റിക്കുകളും ആന്റീ വൈറല്‍ മരുന്നുകളും ഇവയില്‍ കലര്‍ത്തിയിട്ടുണ്ട്. മീനാശുപത്രിയ്‌ക്കൊപ്പം പുതിയ അക്വാ ക്ലിനിക്കും ഇവര്‍ ആരംഭിച്ചു. 513 ശുദ്ധജല മത്സ്യക്കര്‍ഷകരാണ് കശ്മീരിലുള്ളത്. 20,000 ടണ്ണോളം മത്സ്യം ഇവര്‍ പ്രതിവര്‍ഷം ഉത്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്. പെട്ടെന്നാണ് ഒരു കാരണവുമില്ലാതെ കശ്മീരിലെ മത്സ്യക്കര്‍ഷകരുടെ മീനുകളെല്ലാം ചത്തുപോകാന്‍ തുടങ്ങി.

തുടര്‍ന്ന് നടത്തിയ പഠനത്തില്‍ ഓരോ വര്‍ഷവും 30 ശതമാനത്തോളം മത്സ്യക്കുഞ്ഞുങ്ങളെ ഇങ്ങനെ നഷ്ടമാകുന്നുണ്ടെന്ന് കണ്ടെത്തി. ഇതോടെയാണ് ആശുപത്രിയെന്ന കാര്യം ഗൗരവമായി വകുപ്പ് പരിഗണിച്ചത്. 122 തരം മത്സ്യങ്ങളാണ് കശ്മീരിലെ തടാകങ്ങളിലും നദികളിലുമായി കണ്ടെത്തിയിട്ടുള്ളത്. മലിനീകരണവും പുറത്ത് നിന്ന് കൊണ്ട് വന്ന് നിക്ഷേപിച്ച മത്സ്യങ്ങളും ജലാശയങ്ങളിലെ തനത് മത്സ്യങ്ങളുടെ ലഭ്യത കുറയുന്നതിന് കാരണമായിട്ടുണ്ടെന്നും മത്സ്യ ഗവേഷകരുടെ പഠനങ്ങള്‍ പറയുന്നു. കൊല്‍ക്കത്തയില്‍ 2015 ലാണ് മീനുകള്‍ക്കായി ആദ്യത്തെ ആശുപത്രി സ്ഥാപിച്ചത്. അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് മാനേജ്‌മെന്റ് ഡിവിഷന്റെ കീഴില്‍ വരുന്ന രാജ്യത്തെ രണ്ടാമത്തെ മീനാശുപത്രിയാണ് കശ്മീരിലേത്.

Ads by Google
Thursday 11 Oct 2018 04.17 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW