Wednesday, June 26, 2019 Last Updated 44 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 03.54 PM

ഭര്‍ത്താവ് എച്ച്‌ഐവി സമ്മാനിച്ചു,കുടുംബം തകര്‍ന്നു: മരണം അതിജീവിച്ച രത്‌ന ഇന്ന് വഴികാട്ടിയാണ്

 Ratna

രത്‌ന ജാവേദ് എന്ന യുവതി ഇന്ന് ഏവര്‍ക്കും മാതൃകയാണ്. തനിക്ക് ഭര്‍ത്താവിനാല്‍ നേരിട്ട ദുരന്തത്തെ ചെറുത്തവള്‍. ഇന്ന് സമൂഹത്തിന് വേണ്ടി തന്റെ ജീവിതം മാറ്റിവെച്ചവള്‍. എച്ച്‌ഐവി ബാധിതയായി എന്ന കാരണത്താല്‍ തന്നെ അകറ്റി നിര്‍ത്തിയ സമൂഹത്തിനാകെ ഇന്ന് വെളിച്ചം പകര്‍ന്നു നല്‍കുന്ന രത്‌ന ജാദവ് ഇന്ന് മുപ്പതോളം വില്ലേജുകളില്‍ പ്രത്യേക ക്ഷണിതാവാണ്. മാത്രമല്ല ലോകത്തിന്റെ പലഭാഗങ്ങളിലുള്ള 200 ഡെലിഗേറ്റുകള്‍ക്കായി തന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കാന്‍ രത്‌നയ്ക്ക് സ്വിറ്റ്‌സര്‍ലഡില്‍ നിന്നും ക്ഷണം ലഭിച്ചിരുന്നു. എല്ലാം നഷ്ടപ്പെട്ടവരുടെ അഭയകേന്ദ്രം മരണമല്ലെന്ന് തെളിയിച്ച രത്‌ന ഇന്ന് അനേകായിരങ്ങള്‍ക്കാണ് പ്രതീക്ഷയുടെ ഉറവിടമാകുന്നത്. എന്നാല്‍ മുന്‍പ് രത്‌നയുടെ ജീവിതം ഇങ്ങനെ ആയിരുന്നില്ല.

1984ലാണ് മഹാരാഷ്ര്ടയിലെ അഹമ്മദ് നഗറിനടുത്ത് ഖട്കാത് വില്ലേജില്‍ രത്‌ന ജനിക്കുന്നത്. രത്‌നയുടെ മതാപിതാക്കള്‍ പ്രതീക്ഷിച്ചത് ഒരു ആണ്‍കുട്ടിയെ ആയിരുന്നു. ആദ്യം ജനിച്ച നാലു പെണ്‍മക്കള്‍ക്കു ശേഷം അവര്‍ ആഗ്രഹിച്ചത് ഒരു ആണ്‍കുഞ്ഞിനെയാണ്. രത്‌ന അഞ്ചാം ക്ലാസ് പൂര്‍ത്തിയായപ്പോഴേക്കും പഠനം നിര്‍ത്തി പണിക്കിറങ്ങാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ പഠനം ഉപേക്ഷിക്കുവാന്‍ തയാറാകാതിരുന്ന രത്‌നയ്ക്ക് കൈത്താങ്ങായത് ഒരു അധ്യാപികയായിരുന്നു. എല്ലാ സഹായങ്ങളും നല്‍കി അധ്യാപിക കൂടെയുണ്ടായിരുന്നതു കാരണം പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കുവാന്‍ രത്‌നയ്ക്കായി.

എന്നാല്‍ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ ഇരുപത്തിയൊന്നുകാരനായ ജാദവിന്റെ ഭാര്യയാകേണ്ടി വന്നു. എന്നാല്‍ അദ്ദേഹം ഒരു എച്ച് ഐവി ബാധിതനായിരുന്നുവെന്ന് രത്‌നയ്ക്ക് അറിയില്ലായിരുന്നു. തന്റെ രോഗബാധയെക്കുറിച്ച് ജാദവ് രത്‌നയോടു മറച്ചുവയ്ക്കുകയും ചെയ്തു. 2000ല്‍ ഇരുവര്‍ക്കും ഒരു കുട്ടിയുണ്ടായി. പിന്നീടാണ് ജാദവിന്റെ പ്രശ്‌നത്തെക്കുറിച്ച് രത്‌ന അറിയുന്നത്. തന്റെ ഭര്‍ത്താവിനെ ചികിത്സിക്കുവാന്‍ രത്‌ന തന്നാല്‍ കഴിയുന്നത്രെ ശ്രമിച്ചുവെങ്കിലും പരാജയമായിരുന്നു ഫലം. 2001ല്‍ ജാദവും മരണത്തിനു കീഴടങ്ങിയപ്പോള്‍ മുമ്പോട്ടുള്ള ജീവിതത്തിന് അവരെ പ്രേരിപ്പിച്ചത് അവരുടെ കുഞ്ഞായിരുന്നു. രത്‌ന തിരികെ വീട്ടില്‍ വന്നുവെങ്കിലും വീട്ടുകാരും അവരെ കൈയ്യൊഴിഞ്ഞു. വൈകാതെ രത്‌നയുടെ കുഞ്ഞും മരണത്തിനു കീഴടങ്ങി. രത്‌ന കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാല്‍ മരിച്ചില്ല.

ആശുപത്രിയില്‍ വച്ചാണ് രത്‌നയുടെ കഥ അറിഞ്ഞെത്തിയ സാമൂഹ്യ പ്രവര്‍ത്തകനായ ജയേഷ് കാംബ്ലേയും ഇീാുൃലവലിശെ്‌ല ഞൗൃമഹ ഒലമഹവേ ജൃീഷലര േ(ഇഞഒജ) സ്ഥാപകനായ ഡോ. രജനീകാന്ത് അറോളെയും അവരെ കൂടെ കൂട്ടിയത്. അവര്‍ക്കൊപ്പം ചേര്‍ന്ന രത്‌ന പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സ എത്തിക്കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമാകുകയായിരുന്നു. എച്ച് ഐവി ബാധിതരോട് സമൂഹം കാണിക്കുന്ന അവഗണന ഇല്ലാതാക്കാന്‍ പല പ്രവര്‍ത്തനങ്ങളിലും രത്‌ന പങ്കാളിയായി. താന്‍ എച്ച് ഐവി ആണെന്ന് പറഞ്ഞുകൊണ്ടു തന്നെ ഗ്രാമങ്ങളിലെ എല്ലാ വീടുകളും രത്‌ന സന്ദര്‍ശിച്ചു. പിന്നീട് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനത്തിനു ശേഷം ഒരു ഹെല്‍ത്ത് വര്‍ക്കറായി രത്‌ന പ്രവര്‍ത്തനവും ആരംഭിച്ചു.

Ads by Google
Thursday 11 Oct 2018 03.54 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW