Thursday, October 18, 2018 Last Updated 7 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 03.55 PM

കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഹിസ്ബുള്‍ ഭീകരര്‍ കൊല്ലപ്പെട്ടു

 Hizbul terrosists

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുള്‍ ഭീകരര്‍ കൊല്ലപ്പെട്ടു. അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ മനാന്‍ ബഷീര്‍ വാനി ഉള്‍പ്പെടെ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ഈ വര്‍ഷമാണ് തീവ്രവാദ സംഘടനയില്‍ ചേര്‍ന്നത്. വടക്കന്‍ കശ്മീരിലെ ഹന്ദ്‌വാരയിലാണ് തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്.

വാനി ഉള്‍പ്പെടെ രണ്ട് പേരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും സുരക്ഷാ സേനകള്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വാനിയും മറ്റ് രണ്ട് തീവ്രവാദികളും ഹന്ദ്‌വാരയിലെ ഒരു ഒളിസങ്കേതത്തില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ പരിശോധനയെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.

സുരക്ഷാ സേനയ്‌ക്കെതിരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് തിരിച്ച് വെടിവയ്ക്കുകയായിരുന്നു. രാവിലെ 11 മണി വരെ ഏറ്റുമുട്ടല്‍ നീണ്ടുനിന്നു.

Ads by Google
Thursday 11 Oct 2018 03.55 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW