Tuesday, October 16, 2018 Last Updated 13 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 03.34 PM

നവരാത്രി വ്രതം

uploads/news/2018/10/255953/joythi111018a.jpg

ആദിപരാശക്തിയെ ആരാധിക്കുന്ന പ്രധാന കാലമാണ് നവരാത്രി. കന്നിമാസത്തിലാണ് ഈ വ്രതകാലം. വെളുത്തപക്ഷത്തിലെ പ്രഥമ മുതല്‍ ഒന്‍പത് ദിവസങ്ങളാണ് നവരാത്രിയെന്ന് അറിയപ്പെടുന്നത്. അരി ഭക്ഷണം ഒഴിവാക്കി ദേവീപൂജ ചെയ്യണം. ഓരോ ദിവസത്തേയും പ്രത്യേകത നോക്കാം.

പ്രഥമ: ഒന്നാം ദിവസമായ പ്രഥമയില്‍ ദേവിയെ കുമാരിയായി കരുതി പൂജിക്കണം. കുമാരീ ദേവിയുടെ കൈയില്‍ പുസ്തകം, അക്ഷരമാല എന്നിവയുണ്ട്. ദാരിദ്ര്യനാശമാണ് ഈ പൂജാഫലം.

ദ്വിതീയ: രണ്ടാം ദിവസത്തില്‍ ദേവിയെ രാജരാജേശ്വരിയായി കരുതി പൂജിക്കണം. ഈ ദേവിയുടെ കൈയില്‍ കരിമ്പ്, വില്ല്, മലരമ്പ്, പാശാങ്കുശം എന്നിവ ദര്‍ശിക്കാവുന്നതാണ്. ധനവും ധാന്യവും ദേവീപൂജയിലൂടെ നേടാം.

തൃതീയ: മൂന്നാം ദിവസം ദേവിയെ മഹിഷാസുര മര്‍ദ്ദിനിയായി പൂജിക്കുന്നു. ശൂലപാണിനിയായിട്ടാണ് സങ്കല്പം. ശത്രുനാശം ഫലം.

ചതുര്‍ത്ഥി: നാലാം ദിവസത്തില്‍ ദേവിയെ രോഹിണിയായി പൂജിക്കുന്നു. സിംഹവാഹനത്തിലിരുന്ന് തന്റെ ഭക്തരെ അനുഗ്രഹിക്കുന്നു.

പഞ്ചമി: അഞ്ചാം ദിവസത്തില്‍ ദേവിയെ അംബികയായി കരുതി പൂജിക്കുന്നു. ഈ പൂജയില്‍ പ്രീതിയായാല്‍ ദേവി തന്റെ ഭക്തര്‍ക്ക് ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിപ്പിച്ചു കൊടുക്കുന്നു.

ഷഷ്ഠി: ആറാം ദിവസം ദേവിയെ ചണ്ഡികാദേവിയായി പൂജിക്കുന്നു. സര്‍പ്പരാജ സിംഹാസനത്തിലിരിക്കുന്ന ദേവിയുടെ കൈയില്‍ അക്ഷരമാല, കപാലം, താമരപ്പൂ, പൊന്‍കലശം എന്നിവ കാണാം. ഭക്തരുടെ സങ്കടങ്ങളെ നശിപ്പിക്കുന്നതാണീ ദേവി.

സപ്തമി: ഏഴാം ദിവസം സാംബവി ദേവിയായി പൂജിക്കുന്നു. ഒരുകാല്‍ മടക്കിവച്ച് താമരപ്പൂവില്‍ ഇരിക്കുന്ന ദേവി വീണവായിക്കുന്നു. ഈ ദേവി ഭക്തര്‍ക്ക് ശക്തി, മുക്തി, ജയം എന്നീ വരങ്ങള്‍ നല്‍കുന്നു.

അഷ്ടമി: എട്ടാം ദിവസത്തില്‍ ശാന്തരൂപത്തിലുള്ള ദുര്‍ഗ്ഗാദേവിയായി പൂജിക്കുന്നു. അഷ്ടലക്ഷ്മിയായ ഈ ദേവിയുടെ കൈയില്‍ കരിമ്പും വില്ലും ഉണ്ട്. ഇഷ്ടവരം നല്‍കുന്ന ഭാവം.

നവമി: ഒമ്പതാം ദിവസം ദേവിയെ കാമേശ്വരിയായി പൂജിക്കുന്നു. കൈയില്‍ ശൂലം, ബാണം, വില്ല്, അങ്കുശം ഇവ ധരിച്ച് ഭക്തര്‍ക്ക് ആഗ്രഹപൂര്‍ത്തി വരം നല്‍കുന്നു.

ദശമി: പത്താം ദിവസം ദേവി സര്‍വ്വവിധ ഐശ്വര്യവും പ്രദാനം ചെയ്യും. ഇതില്‍ ആദ്യ മൂന്ന് ദിവസം ദുര്‍ഗാപൂജയും അടുത്ത മൂന്ന് ദിവസം ലക്ഷ്മീപൂജയും തുടര്‍ന്നുള്ള മൂന്ന് ദിവസം സരസ്വതീപൂജയും നടത്തിവരുന്നു. സരസ്വതീ പൂജയായതിനാല്‍ അവസാന മൂന്ന് ദിവസം പുസ്തകം പൂജയ്ക്ക് വയ്ക്കുന്നു.
വിദ്യാരംഭം കുറിക്കുന്നതിനും പുതിയ കാര്യങ്ങള്‍ ആരംഭിക്കാനും ദശമി ദിവസം ഉത്തമമാണ്. വിജയദശമി ദിവസം തുടങ്ങിവയ്ക്കുന്ന പദ്ധതികള്‍ പൂര്‍ണ്ണമായും വിജയിക്കുമെന്നാണ് വിശ്വാസം.

ഷിനോദ് സി., മൊ: 9847730642

Ads by Google
Thursday 11 Oct 2018 03.34 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW