Thursday, November 22, 2018 Last Updated 53 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 03.18 PM

ശരീരത്തിന് അനുയോജ്യമായ ഡയറ്റ്

''ശരീരം മെലിയണമെങ്കില്‍ ഭക്ഷണനിയന്ത്രണം ആവശ്യമാണ്. നിങ്ങളുടെ ശരീരത്തിന് അനുയോജ്യമായ ഡയറ്റ് തെരഞ്ഞെടുക്കാം.''
uploads/news/2018/10/255950/diettips111018a.jpg

ആവശ്യത്തിന് ഊര്‍ജം കിട്ടുകയും ആരോഗ്യം നിലനിര്‍ത്തുകയും അമിതവണ്ണമടക്കമുള്ളവ ഒഴിവാക്കുകയും ചെയ്യുന്നതാണ് നല്ല ഭക്ഷണശീലം. അത്തരത്തില്‍ ആരോഗ്യകരമായ ചില ഡയറ്റ് രൂപരേഖകള്‍ ഇതോടൊപ്പം.

ജി. എം ഡയറ്റ്


ഏഴുദിവസം കൃത്യമായി 10 ഗ്ലാസ് വെള്ളം കുടിക്കണം.

ഒന്നാം ദിവസം:
ഏത്തപ്പഴം ഒഴിച്ച് എല്ലാത്തരം പഴങ്ങളും ഉപ യോഗിക്കാം. തണ്ണിമത്തന്‍ കൂ ടുതല്‍ ഉപയോഗിച്ചാല്‍ നന്ന്.

രണ്ടാം ദിവസം:
വേവിച്ചും അല്ലാതെയും പച്ചക്കറി കഴിക്കാം. അളവും തരവും നോക്കേണ്ടതില്ല. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് നിലനിര്‍ത്തുന്നതിനായി ബേക്ക് ചെയ്ത അല്ലെങ്കില്‍ ചുട്ടെടുത്ത ഉരുളക്കിഴങ്ങ് കഴിക്കാം.

മൂന്നാം ദിവസം:
ഉരുളക്കിഴങ്ങും ഏത്തപ്പഴവും ഒഴികെയുള്ള പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാം. അളവിലും തരത്തിലും വിട്ടുവീഴ്ച വേണ്ട.

നാലാം ദിവസം:
ഏത്തപ്പഴത്തിന്റെയും പാലിന്റെയും ദിനമാണിത്. എട്ട് ഏത്തപ്പഴം, മൂന്ന് ഗ്ലാസ് പാല്‍, ഒരുകപ്പ് സൂപ്പ് എന്നിവ കഴിക്കാം. കഴിഞ്ഞ മൂന്നുദിവസമായി നഷ്ടപ്പെട്ട സോഡിയത്തിന്റെ അളവ് ബാലന്‍സ് ചെയ്യാന്‍ തക്ക പൊട്ടാസ്യം ഇതില്‍നിന്നു ലഭിക്കും. എന്നാല്‍ ഇത്രയും ഏത്തപ്പഴം കഴിക്കാന്‍ സാധിച്ചെന്നുവരില്ല.

അഞ്ചാം ദിവസം:
അഞ്ച് തക്കാളിയും ഉപ്പില്ലാതെ വേവിച്ച ബീഫും കഴിക്കാം. പതിവിലും കൂടുതല്‍ വെള്ളം കുടിക്കണം.

ആറാം ദിവസം:
തലേദിവസത്തെ അത്ര അളവ് ബീഫും പച്ചക്കറിയും കഴിക്കാം. പച്ചക്കറി യഥേഷ്ടമാവാം. അയണും പ്രോട്ടീനും ലഭിക്കാനാണ് ബീഫ് കഴിക്കുന്നത്. വിറ്റാമിനും ഫൈബറും പച്ചക്കറിയില്‍ നിന്നും ലഭിക്കും.

ഏഴാം ദിവസം:
ഈ ദിവസം ഒരു തവി ചോറ്, പച്ചക്കറി, പൈനാപ്പിള്‍ ജ്യൂസ് എന്നിവ കഴിക്കാം.

കൂടുതല്‍ അറിയാന്‍: - ഈ ഡയറ്റില്‍ എല്ലാ ദിവസവും വേണമെങ്കില്‍ ഒരു കപ്പ് സൂപ്പ് കുടിക്കാം. സവാള, തക്കാളി, കാബേജ്, സെലറി, മല്ലിയില, പച്ചമുളക് എന്നിവ ചേര്‍ത്ത് വേവിച്ച് അരച്ച് അരിച്ചെടുത്ത് കഴിക്കുക. ഭക്ഷണത്തില്‍ പയര്‍വര്‍ഗ്ഗം ഉള്‍പ്പെടുത്താതെ ചോളം, കോളിഫ്‌ളവര്‍ എന്നിവ ഉള്‍പ്പെടുത്താം. സാധാരണ വെള്ളത്തിന് പകരം ഉപ്പോ പഞ്ചസാരയോ ചേര്‍ക്കാത്ത നാരങ്ങാവെള്ളമോ സോഡാ ചേര്‍ത്ത നാരങ്ങാവെള്ളമോ കുടിക്കാം.

ഏത്തപ്പഴം ഡയറ്റ്


ഒരു ദിവസം അരക്കിലോ വീതം കുറയ്ക്കാന്‍ കഴിയുന്ന ഡയറ്റാണിത്. കൂടുതല്‍ കലോറി അടങ്ങിയ ഏത്തപ്പഴം അമിതഭാരം കുറയ്ക്കുന്ന ഡയറ്റില്‍ സാധാരണയായി അധികം ഉള്‍പ്പെടുത്താറില്ല. എന്നാല്‍ കൃത്യമായി ഏത്തപ്പഴം മാത്രം കഴിച്ചാല്‍ ശരീരത്തിലെ ജലാംശം കുറച്ച് ശരീര ഭാരം കുറയ്ക്കാന്‍ കഴിയും. നീര്‍ക്കെട്ട് കുറയ്ക്കാനും സാധിക്കും.
uploads/news/2018/10/255950/diettips111018.jpg

കൂടുതല്‍ അളവില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്ന ഏത്തപ്പഴത്തില്‍ ആവശ്യമായ കാര്‍ബോ ഹൈഡ്രേറ്റുമുണ്ട്. എന്നാല്‍ പ്രോട്ടീനോ കൊഴുപ്പോ ഇല്ല. വിറ്റാമിന്‍ സി, ഇ, എന്നിവയുമുണ്ട്. ഹൃദയം, എല്ലുകള്‍, മസിലുകള്‍, എന്നിവയുടെ ആരോഗ്യത്തിന് ഇവ ഉത്തമം. സ്വന്തം ശരീരപ്രകൃതിയും ആരോഗ്യവും പരിഗണിച്ചുവേണം ഈ ഡയറ്റ് തെരഞ്ഞെടുക്കാന്‍.

ഒരാഴ്ച എടുക്കുന്ന ബനാന ഡയറ്റില്‍ ഒരു ദിവസം ആറ് ഏത്തപ്പഴം, കൊഴുപ്പില്ലാത്ത രണ്ട് ഗ്ലാസ് പാല്‍ എന്നിവ കഴിക്കാം. ഇടവിട്ടുള്ള ഏതെങ്കിലും പ്രത്യേക ദിവസം ഏത്തപ്പഴം ഡയറ്റ് എടുക്കുകയാണെങ്കില്‍ മൂന്ന് ഏത്തപ്പഴം, മൂന്ന് കപ്പ് പാല്‍ എന്നിവ വേണം ഉള്‍പ്പെടുത്താന്‍.

ഏത്തപ്പഴം വ്യത്യസ്ത രുചിയില്‍ ഉള്‍പ്പെടുത്താം. നിശ്ചിത അളവ് പാലില്‍ ഏത്തപ്പഴം അരച്ച് ഷേയ്ക്കാക്കി കുടിക്കാം. ചെറുതായി അരിഞ്ഞ ഏത്തപ്പഴത്തില്‍ പാല്‍ ചേര്‍ത്ത് കഴിക്കാം. പാലിന് പകരം പാതി അളവ് തൈരില്‍ ഏത്തപ്പഴം ചേര്‍ത്ത് കഴിക്കാം. ഒരാഴ്ച ഡയറ്റില്‍ ഏത്തപ്പഴത്തിനൊപ്പം നാരങ്ങാനീരും, വെളുത്തുള്ളി അരിഞ്ഞതും ചേര്‍ത്ത് തയാറാക്കുന്ന ഫ്രൂട്ട് സാലഡ് ആകാം.

നേട്ടം:-
ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടരക്കിലോ കൊഴുപ്പും അതേ അളവില്‍ ജലാംശവും നഷ്ടപ്പെടുത്താം.

പോരായ്മ:
ദഹനത്തിന് ബുദ്ധിമുട്ടുള്ളതിനാല്‍ ഗ്യാസ്ട്രബിളിന് സാധ്യതയുണ്ട്. കൂടുതല്‍ നാള്‍ ഈ ഡയറ്റ് പാലിച്ചശേഷം ആഹാരം കഴിച്ചു തുടങ്ങിയാല്‍ കൂടുതല്‍ വണ്ണംവയ്ക്കാന്‍ സാധ്യതയുണ്ട്. പാര്‍ട്ടിക്കോ കല്യാണത്തിനോ രണ്ടാഴ്ചമുമ്പ് ഈ ഡയറ്റ് കൃത്യമായി പാലിച്ചാല്‍ പത്തുകിലോ കുറയ്ക്കാം. ശേഷം ആഹാരത്തിന്റെ അളവ് കുറച്ചാല്‍ കുറഞ്ഞവണ്ണം അതേപോലെ നിലനിര്‍ത്താം.

ആപ്പിള്‍ ഡയറ്റ്


ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍, ഫോളിക് ആസിഡ്, പഞ്ചസാര എന്നിവയൊക്കെ അടങ്ങിയതാണ് ആപ്പിള്‍. അമിതവണ്ണം കുറയ്ക്കാന്‍ സഹായകമായ ആപ്പിള്‍ ഡയറ്റ് രക്തസമ്മര്‍ദ്ദമുള്ളവര്‍ക്കാണ് ഏറെ ഗുണകരം. ആപ്പിള്‍ ഡയറ്റിലും വെള്ളം നിര്‍ബന്ധമായും കുടിച്ചിരിക്കണം.

ഒന്നാം ദിവസം മൂന്ന് ആപ്പിള്‍. പിന്നീട് ആറുവരെ ദിവസങ്ങളില്‍ നാല് ആപ്പിള്‍വീതം. ഏഴാംദിവസം ആവശ്യമുള്ളത്ര ആപ്പിളും വെള്ളവും കുടിക്കുക.
അള്‍സര്‍ ഉള്ളവര്‍ ആപ്പിള്‍ തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിക്കണം. പുളി കൂടുതലുള്ള ആപ്പിള്‍ ഇവര്‍ കഴിക്കരുത്. മധുരമുള്ള ആപ്പിള്‍ കഴിക്കുക. അല്ലെങ്കില്‍ ബേക്ക് ചെയ്ത് ഉപയോഗിക്കാം.

അസിഡിറ്റി കുറവുള്ളവര്‍ക്ക് പുളിയുള്ള ആപ്പിളാണ് നല്ലത്. വേഗം ദഹിക്കുമെന്നതിനാല്‍ ആപ്പിള്‍ ചെറുതായി നുറുക്കി കഴിക്കേണ്ടതില്ല. ആപ്പിളിന്റെ കുരു കഴിക്കുന്നതും നന്ന്.

ഒരു ദിവസം 5-6 കുരു കഴിച്ചാല്‍ ശരീരത്തിന് ആവശ്യമായ അയഡിന്‍ ലഭിക്കും. ഏത്തപ്പഴം ഡയറ്റിനുള്ളതുപോലെ കുഴപ്പം ആപ്പിള്‍ ഡയറ്റിനുമുണ്ട്. ഡയറ്റ് നിര്‍ത്തി പഴയതുപോലെ ആഹാരം കഴിച്ചു തുടങ്ങിയാല്‍ വീണ്ടും വണ്ണം വയ്ക്കാന്‍ തുടങ്ങും.

പൈനാപ്പിള്‍ ഡയറ്റ്


ശരീരത്തിലെ കൊഴുപ്പ് അലിയിച്ചു കളയാന്‍ ശേഷിയുള്ള എന്‍സൈമുകള്‍ അടങ്ങിയതാണ് പൈനാപ്പിള്‍. ഈ ഡയറ്റ് പാലിക്കുമ്പോള്‍ ഏഴുദിവസവും പൈനാപ്പിള്‍ അരിഞ്ഞത് അല്ലെങ്കില്‍ മധുരം ചേര്‍ക്കാത്ത പൈനാപ്പിള്‍ ജ്യൂസ് മാത്രമേ കഴിക്കാവൂ. ഏഴു ദിവസവും പൈനാപ്പിളിനൊപ്പം ആവശ്യത്തിന് വെള്ളവും കുടിക്കണം.

Ads by Google
Thursday 11 Oct 2018 03.18 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW