ദുബായ് : പാകിസ്ഥാനെതിരെ 462 റണ്‍സിന്റെ വന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ 230/4 എന്ന മികച്ച നിലയില്‍ . ലക്ഷ്യം നേടുവാന്‍ ഇനിയും 232 റണ്‍സാണ് ടീം നേടേണ്ടതെങ്കിലും രണ്ടു സെഷനുകളില്‍ കരുതലോടെ ബാറ്റുവാശി പാകിസ്ഥാനില്‍ നിന്ന് വിജയം പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഓസ്ട്രേലിയ .
മത്സരത്തിന്റെ അവസാന ദിവസം 136/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ട്രാവിസ് ഹെഡും ഉസ്മാന് ഖ്വാജയും വിക്കറ്റ് നഷ്ടപ്പെടാതെ ആദ്യ സെഷന് അവസാനിപ്പിക്കുയായിരുന്നു. 79 റണ്‍സാണ് ഇരുവരും കൂടി ആദ്യ സെഷനില്‍ നേടിയത്. 87/3 എന്ന നിലയില്‍ ഒത്തുകൂടി സഖ്യം 123 റണ്‍സിന്റെ കൂട്ടുകെട്ടാണ് മത്സരത്തില്‍ നേടിയത്.
ഉസ്മാന് ഖ്വാജ 82 റണ്‍സ് നേടിയപ്പോള്‍ ട്രാവിസ് ഹെഡ് 70 റണ്‍സ് നേടിയ ഹെഡ് ഹഫീസിനു വിക്കറ്റുനല്‍കി കൂടാരം കയറി.
മൂന്നു റണ്‍സുനേടിയ ലബുഷാംഗ്നെയ്ണ് ഖ്വാജക്കു പിന്തുണ നല്കി ക്രീസില്‍ നിലയുറപ്പിച്ചിട്ടുള്ളത്. മത്സരത്തിന്റെ രണ്ടാം സെഷനില്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ പാകിസ്ഥാനു മത്സരം കൈവിട്ടു പോകാനോ സമനിലയാകാനോ സാധ്യതയുണ്ട്.
Perfect first session. Wicket still looks good down the middle. C’mon lads! #PAKvsAUS— Pat Cummins (@patcummins30) October 11, 2018