ഇന്ത്യയില്‍ സ്വിഫ്റ്റ് പ്രേമികൾക്ക് ഒരു ദുഃഖ വാർത്ത. മാരുതി സ്വിഫ്റ്റും ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ട വിവരം ഗ്ലോബല്‍ NCAP അധികൃതര്‍ പുറത്തുവിട്ടു. ഇന്ത്യയില്‍ വില്പനയ്ക്കെത്തുന്ന കാറുകളുടെ സുരക്ഷ വിലയിരുത്താന്‍ ഗ്ലോബല്‍ NCAP നടത്തുന്ന 'സേഫര്‍ കാര്‍സ് ഫോര്‍ ഇന്ത്യ' പരിപാടിയുടെ ഭാഗമായാണ് മാരുതി സ്വിഫ്റ്റ് ക്രാഷ് ടെസ്റ്റിന് വിധേയമായത്. ക്രാഷ് ടെസ്റ്റിൽ അഞ്ചില്‍ രണ്ടു സ്റ്റാര്‍ നേട്ടം മാത്രമെ സ്വിഫ്റ്റ് നേടിയുള്ളൂ.
വാഹനത്തിന് അകത്തു ഡ്രൈവര്‍ക്കും മുന്‍ സീറ്റിലിരിക്കുന്ന യാത്രക്കാരനും ഭേദപ്പെട്ട സുരക്ഷ ലഭിക്കും. തലയ്ക്കും കഴുത്തിനും ആവശ്യമായ സംരക്ഷണം സ്വിഫ്റ്റ് നൽകുമെങ്കിലും നെഞ്ചിനും മുട്ടിനും പര്യാപ്തമായ സുരക്ഷ ഒരുക്കാന്‍ ഹാച്ച്ബാക്കിന് കഴിയിന്നിലെന്ന് ടെസ്റ്റിൽ കണ്ടെത്തി. മുതിര്‍ന്ന യാത്രക്കാര്‍ക്കും കുട്ടികള്‍ക്കും രണ്ടു സ്റ്റാര്‍ സുരക്ഷയാണ് സ്വിഫ്റ്റ് ക്രാഷ് ടെസ്റ്റില്‍ നൽകിയത്. വിദേശ പതിപ്പുകളിലുള്ളതുപോലെ കര്ട്ടന് എയര്‍ബാഗുകളോ, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോളോ ഇന്ത്യന്‍ സ്വിഫ്റ്റിനില്ല.
സുരക്ഷയുടെ കാര്യത്തിൽ യൂറോപ്യന്‍, ജാപ്പനീസ് വിപണികളില്‍ വില്പനയുള്ള സുസുക്കി സ്വിഫ്റ്റിനെക്കാള്‍ ബഹുദൂരം പിന്നിലാണ് മാരുതി സ്വിഫ്റ്റെന്നു ഗ്ലോബല്‍ NCAP സെക്രട്ടറി ജനറല്‍ ഡേവിഡ് വാര്‍ഡ് പറഞ്ഞു.