Tuesday, May 21, 2019 Last Updated 6 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 12.33 PM

ഇതിലും ഡോസില്‍ ഇനിയെന്തു കിട്ടാന്‍; നിവിന്‍ പോളിക്ക് മമ്മൂട്ടിയുടെ പിറന്നാള്‍ സമ്മാനം

uploads/news/2018/10/255924/mammootty.jpg

ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മിഖായേല്‍ എന്ന ചിത്രത്തിന്റെ ടീസറെത്തി. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ മമ്മൂട്ടിയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ റീലിസ് ചെയ്തത്. ഒപ്പം നിവിന് മമ്മൂട്ടി പിറന്നാള്‍ ആശംസകളും നേര്‍ന്നു.

പൊലീസ് സ്‌റ്റേഷനില്‍വച്ച് തല്ലുകൊള്ളുന്ന നിവിന്‍ പോളിയെയാണ് ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്. തല്ലിയതിനു ശേഷം പെയിന്‍ കില്ലറിന്റെ പേര് പറയുന്ന പൊലീസുകാരനോട്, ഇതിലും ഡോസുള്ളത് ഞാന്‍ എഴുതുന്നുണ്ടെന്നും പറഞ്ഞ് മാസായി എണീറ്റു പോകുന്ന നായകന്‍.

ഹനീഫ് അദേനിയുടെ മറ്റ് ചിത്രങ്ങള്‍ പോലെ ആക്ഷന്‍ ചിത്രം തന്നെയാണ് മിഖായേലും എന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികള്‍ എന്ന ആക്ഷന്‍ ചിത്രത്തിന്റെ തിരക്കഥയും ഹനീഫ് അദേനി തന്നെയായിരുന്നു.

സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, കെ.പി.എ.സി.ലളിത, ശാന്തികൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും വിദേശത്തായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ തിരക്കഥയും ഹനീഫ് അദേനി തന്നെയാണ്. ആന്റോ ജോസഫ് ആണ് നിര്‍മാണം.

Ads by Google
Thursday 11 Oct 2018 12.33 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW