Wednesday, October 17, 2018 Last Updated 8 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 12.25 PM

വാഗൺആർ ഇലക്ട്രിക് പരീക്ഷണയോട്ടം തുടങ്ങി

Electric Maruti Suzuki Wagon R

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ) ഇന്ത്യയിൽ വൈദ്യുത കാറുകളുടെ പരീക്ഷണ ഓട്ടത്തിനു തുടക്കമിടുന്നു. മാരുതി സുസുകി വാഗണ്‍ആര്‍ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന ഇലക്ട്രിക് വാഹനത്തിന്റെ മാതൃകകള്‍ പരീക്ഷിച്ചുതുടങ്ങി. ഗുരുഗ്രാം നിർമാണശാലയിൽ നടന്ന ചടങ്ങിൽ കമ്പനിയുടെ സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ (എൻജിനീയറിങ്) സി വി രാമനാണു വൈദ്യുത വാഹന മാതൃകകളുടെ രാജ്യവ്യാപക പരീക്ഷണ ഓട്ടത്തിനു തുടക്കം കുറിച്ചത്.

ഇന്ത്യന്‍ വിപണിയില്‍ 2020 ഓടെ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുകയാണ് മാരുതി സുസുകിയുടെ ലക്ഷ്യം. അമ്പത് ഇവി പ്രോട്ടോടൈപ്പുകളുടെ പരീക്ഷണ ഓട്ടം വൈകാതെ ആരംഭിക്കുമെന്ന് ന്യൂഡെല്‍ഹിയില്‍ നടന്ന മൂവ് ഗ്ലോബല്‍ മൊബിലിറ്റി ഉച്ചകോടിയില്‍ സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഒസാമു സുസുകി പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് വാഹനം വിപണിയിലെത്തിക്കുന്നതോടെ മഹീന്ദ്ര ഇലക്ട്രിക്, ടാറ്റ മോട്ടോഴ്‌സ് എന്നിവരുടെ കൂട്ടത്തില്‍ മാരുതി സുസുകിയും അംഗമാകും.

Electric Maruti Suzuki Wagon R

ജപ്പാനിലാണ് ഇലക്ട്രിക് വാഹന പ്രോട്ടോടൈപ്പുകള്‍ സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ വികസിപ്പിച്ചത്. മാരുതി സുസുകിയുടെ ഗുരുഗ്രാം പ്ലാന്റില്‍ നിര്‍മ്മിച്ചു. ഇതേ പ്ലാന്റില്‍നിന്നാണ് ഇവി പ്രോട്ടോടൈപ്പുകളുടെ പരീക്ഷണ ഓട്ടം ആരംഭിച്ചത്. വ്യത്യസ്തമായ സാഹചര്യങ്ങളിലും കാലാവസ്ഥകളിലും ഈ കാറുകൾ ഉപയോഗിച്ചു പരീക്ഷണ ഓട്ടം നടത്തി ഇന്ത്യയ്ക്ക് അനുയോജ്യമായ വിധത്തിലുള്ള വൈദ്യുത വാഹന സാങ്കേതികവിദ്യ വികസിപ്പിക്കാനാണു പദ്ധതി.

Ads by Google
Ads by Google
Loading...
TRENDING NOW