Wednesday, June 26, 2019 Last Updated 41 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 12.15 PM

അയാളുടെ ക്യാബിനിലേക്ക് ചെല്ലുന്നത് ആയിരം തവണ മരിച്ചായിരുന്നു ; പ്രവേശിക്കുമ്പോള്‍ വാതില്‍ പാതി തുറന്നിടാനും ശരീരമുഴപ്പുകള്‍ കൈള്‍ കൊണ്ടു മറയ്ക്കാനും ശ്രമിച്ചിരുന്നു ; അക്ബറിനെതിരേ ജേര്‍ണലിസ്റ്റിന്റെ വെളിപ്പെടുത്തല്‍...!!

uploads/news/2018/10/255919/MJ-akbar.jpg

''ആ സംഭവത്തിന് ശേഷം എല്ലായ്‌പ്പോഴും അക്ബര്‍ അയാളുടെ ക്യാബിനിലേക്ക് എന്നെ വിളിക്കുമ്പോള്‍ ആയിരം തവണ മരിച്ചായിരുന്നു ചെന്നിരുന്നത്. മുറിയില്‍ പ്രവേശിക്കുമ്പോള്‍ മാറിടം കൈകള്‍ കൊണ്ടു മറയ്ക്കുകയും വാതില്‍ അല്‍പ്പം തുറന്നിടാന്‍ ശ്രദ്ധിക്കുകയും ചെയ്യുമായിരുന്നു.'' കേന്ദ്ര സഹമന്ത്രിയും മുതിര്‍ന്ന മുന്‍ മാധ്യമപ്രവര്‍ത്തകനുമായ എം ജെ അക്ബറിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച ഏഴാമത്തെ മാധ്യമപ്രവര്‍ത്തക ജസാലാ വഹാബിന്റേതാണ് വെളിപ്പെടുത്തല്‍.

ഫോഴ്‌സ് മാഗസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായ ജസാലാ വഹാബ് ദി വയറിലാണ് അക്ബറില്‍ നിന്നും താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്നെഴുതിയത്. അക്ബര്‍ കയ്യേറ്റം ചെയ്തതിന്റെയും കയറിപ്പിടിച്ചതിന്റെയും ശരീരത്തില്‍ തഴുകിയതിന്റെയും നിര്‍ബ്ബന്ധപൂര്‍വ്വം ചുംബിച്ചതിന്റെയും അനേകം അനുഭവങ്ങളാണ് അവര്‍ ലേഖനത്തില്‍ തുറന്നെഴുതിയിരിക്കുന്നത്. അക്ബര്‍ സ്ഥാപക എഡിറ്ററായ ഏഷ്യന്‍ ഏജില്‍ 1994 മുതല്‍ 1997 വരെയാണ് അവര്‍ ജോലി ചെയ്തത്. ''അക്കാലത്ത് അക്ബര്‍ എഴുതിയിരുന്ന പ്രതിവാര കോളം എഴുതുമ്പോള്‍ എതിര്‍വശത്ത് വഹാബിനെ ഇരുത്തുമായിരുന്നു. ക്യാബിന്റെ അറ്റത്ത് ട്രൈപ്പോഡില്‍ വെച്ചിരിക്കുന്ന കൂറ്റന്‍ നിഘണ്ടുവില്‍ ചില വാക്കുകള്‍ നോക്കേണ്ടി വരുമായിരുന്നു. മുറി മുഴുവന്‍ നടക്കാതിരിക്കാന്‍ വാക്ക് നോക്കാന്‍ അയാള്‍ ആവശ്യപ്പെടും. ''

താഴെയായതിനാല്‍ അക്ബറിനു പ്രതിമുഖമായി അല്‍പ്പം വളഞ്ഞു വേണം നിഘണ്ടു നോക്കാന്‍. ''1997 ല്‍ ഒരിക്കല്‍ നിഘണ്ടു കുത്തിയിരുന്ന് നോക്കുമ്പോള്‍ അയാള്‍ പതുങ്ങി പിന്നിലൂടെ അരക്കെട്ടില്‍ പിടിച്ചു. ഒരു നിമിഷം പേടിച്ച് കാല്‍ പിന്നിലേക്ക് കുത്തി നിവര്‍ന്നപ്പോള്‍ അയാള്‍ കൈകള്‍ തന്റെ മാറിലൂടെയും ഇടുപ്പിലൂടെയും ഓടിച്ചു. കൈകള്‍ തള്ളിമാറ്റാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍ ഇടുപ്പില്‍ ശക്തമായി പിടിക്കുകയും മാറികങ്ങളുടെ വശങ്ങളിലൂടെ തഴുകി കടന്നു പോകുകയും ചെയ്തു. മുഖത്ത് ഒരു വഷളന്‍ ചിരി ഫിറ്റു ചെയ്തുകൊണ്ടായിരുന്നു അയാള്‍ ഇതെല്ലാം ചെയ്തത്. ''

ഈ അനുഭവം ആറു മാസത്തോളമാണ് തുടര്‍ന്നത്. പിന്നീട് അക്ബര്‍ ക്യാബിനിലേക്ക് വിളിക്കുമ്പോള്‍ തന്നെ പേടികൊണ്ട് താന്‍ ആയിരം തവണ മരിച്ചു കഴിഞ്ഞിരിക്കുമായിരുന്നു. ''മുറിയില്‍ പ്രവേശിക്കുമ്പോള്‍ വാതില്‍ പാതി തുറന്നിടാനും ശരീരത്തിലെ മുഴച്ച ഭാഗങ്ങള്‍ കൈകള്‍ കൊണ്ടു മറയ്ക്കും. എന്നിട്ടും തന്റെ ശരീരം കൊണ്ടു മുട്ടിയുരുമ്മാന്‍ അയാള്‍ ശ്രദ്ധിക്കുമായിരുന്നു. ചിലപ്പോള്‍ അയാളുടെ നാവ് തന്റെ ചൊടികള്‍ക്കിടയിലേക്ക് ഊളയിടും. പതിവായി അയാളെ തള്ളിമാറ്റി മുറിയില്‍ നിന്നും ഓടി രക്ഷപ്പെടേണ്ടി വന്നിരുന്നു.''

മൂന്നാം വര്‍ഷം അക്ബറിന്റെ ക്യാബിന് തൊട്ടപ്പുറത്ത് അയാള്‍ക്ക് അഭിമുഖമായി വരുന്ന രീതിയില്‍ തന്റെ ഡസ്റ്റ് മാറ്റിയതോടെയാണ് എല്ലാം തുടങ്ങിയത്. തന്റെ ഡസ്‌ക്കില്‍ ഇരുന്നുകൊണ്ട് അയാള്‍ എല്ലായ്‌പ്പോഴും തന്നെ നോക്കിക്കൊണ്ട് ഇരിക്കുമായിരുന്നു. പത്രത്തിന്റെ ഇന്റര്‍നെറ്റ് നെറ്റ്‌വര്‍ക്കിലൂടെ ആഭാസമായ സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരുന്നു. ജോലി വിടാന്‍ തീരുമാനിച്ചപ്പോള്‍ പല തവണ ആലോചിച്ചു. അയാളെ എതിര്‍ത്ത് തുടര്‍ന്നാല്‍ എന്തുപറ്റും? അയാള്‍ തന്നെ ബലാത്സംഗം ചെയ്യുമോ? അയാള്‍ ഉപദ്രവിക്കുമോ? പോലീസില്‍ പോയാലോ എന്നാലോചിച്ചെങ്കിലും പേടിയായിരുന്നു. ഈ രീതിയില്‍ തന്നോട് പെരുമാറരുതെന്ന് പറഞ്ഞപ്പോള്‍ ക്ഷമ ചോദിക്കുന്നതിന് പകരം താന്‍ എങ്ങിനെ അയാളെ അപമാനിച്ചെന്ന് ഒരു പ്രഭാഷണം നടത്തുകയായിരുന്നു ചെയ്തതെന്നും പറഞ്ഞു.

അത്യന്തം ഭീതിദമായ ഒരു മദ്ധ്യാഹ്നത്തില്‍ പത്രത്തിലെ മറ്റൊരു ജീവനക്കാരിയും പിന്നീട് അക്ബറിന്റെ സ്വകാര്യ ജ്യോതിഷിയായി മാറിയ ആളുമായ വീനു സന്‍ഡാല്‍ തന്റെ ക്യാബിനിലേക്ക് വന്ന് അക്ബര്‍ താനുമായി യഥാര്‍ത്ഥ്യ പ്രണയത്തിലാണെന്ന് പറഞ്ഞതായും വഹാബ് കുറിക്കുന്നു. 20 വര്‍ഷം മുമ്പ് ഇക്കാര്യം നിഷേധിക്കുകയും അയാള്‍ ഞങ്ങളില്‍ ആരെയെങ്കിലൂം ഉപദ്രവിച്ചതായി കേട്ടു കേഴ്‌വി പോലും ഇല്ലെന്നും തെളിവുണ്ടോയെന്നും ചോദിച്ച സാന്‍ഡാല്‍ മീ ടൂ ക്യമ്പയിനില്‍ എല്ലാം തുറന്നു പറഞ്ഞശേഷം 90 ശതമാനവും ശരിയാണെന്ന് പ്രതികരിച്ചിരുന്നു.

അന്ന് ബ്യൂറോ ചീഫായിരുന്ന സീമാ മുസ്തഫയും വഹാബിന്റെ വെളിപ്പെടുത്തല്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി ശരിവെച്ചിട്ടുണ്ട്. എംജെ അക്ബര്‍ ഏഷ്യന്‍ ഏജില്‍ സൃഷ്ടിച്ചെടുത്ത സംസ്‌ക്കാരം അതായിരുന്നു എന്നും പ്രതികരിച്ചിട്ടുണ്ട്. ഇന്ത്യാ ടുഡേ യില്‍ കൊല്‍ക്കത്തയില്‍ പ്രവര്‍ത്തി കാലത്ത് അക്ബറില്‍ നിന്നും നേരിട്ട അനുഭവം മറ്റൊരു ജര്‍ണലിസ്റ്റും ട്വീറ്റിലൂടെ കുറിച്ചിട്ടുണ്ട്്. ഒരിക്കല്‍ രാത്രി ഏറെ വൈകി അക്ബര്‍ അവരെ ഹോട്ടല്‍മുറിയിലേക്ക് ക്ഷണിച്ചിരുന്നെന്നും ന്യൂസ് റൂമില്‍ വെച്ചു തന്നെ അനേകം ചീത്ത അനുഭവം ഉണ്ടായിട്ടുള്ളതിനാല്‍ അക്ബറിന്റെ അപേക്ഷ അവര്‍ നിരസിച്ചു. അക്ബര്‍ തങ്ങളെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചതായി മറ്റ് അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൂടി പറഞ്ഞിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW