Sunday, December 16, 2018 Last Updated 3 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 11.58 AM

മാരുതി ഡിസൈര്‍ വില്‍പന മൂന്നുലക്ഷവും കടന്നു

All-New Maruti DZire Cross 3 Lakh Sales Mark

ഇന്ത്യന്‍ വിപണിയിൽ ഏറ്റവും വേഗത്തില്‍ വിറ്റുപോകുന്ന കാറാണ് മാരുതിയുടെ പുതുതലമുറ ഡിസൈര്‍. മൂന്നുലക്ഷം ഡിസൈര്‍ യൂണിറ്റുകളാണ് കഴിഞ്ഞ 17 മാസത്തിനിടെ വിപണിയില്‍ വിറ്റുപോയത് എന്നാണ് പുതിയ റിപ്പോർട്ട്. അതായത് ഇക്കാലയളവില്‍ പ്രതിമാസം 17,000 യൂണിറ്റിന് മേലെ വില്‍പന ഡിസൈർ നേടി.

മുന്‍തലമുറയെക്കാള്‍ 28 ശതമാനം അധികവില്‍പന പുതിയ ഡിസൈര്‍ നേടി. റിപോർട്ടുകൾ പ്രകാരം 25 ശതമാനം ഉപഭോക്താക്കള്‍ ഏറ്റവും ഉയര്‍ന്ന ഡിസൈര്‍ വകഭേദം തെരഞ്ഞെടുക്കുമ്പോള്‍ 20 ശതമാനം ഉപഭോക്താക്കള്‍ ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (എഎംടി) സംവിധാനമുള്ള ഓട്ടോമാറ്റിക് മോഡലുകളാണ് തെരഞ്ഞെടുക്കുന്നത്. ഫോര്‍ഡ് ആസ്‌പൈര്‍, ഹ്യുണ്ടായി എക്‌സെന്റ്, ഫോക്‌സ്‌വാഗണ്‍ അമിയോ മോഡലുകളാണ് വിപണിയില്‍ ഡിസൈറിന്റെ മുഖ്യ എതിരാളികള്‍.

1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളാണ് ഡിസൈറിലുള്ളത്. പെട്രോള്‍ എഞ്ചിന്‍ 82 bhp കരുത്തും 113 Nm ടോർക്കും പരമാവധി നൽകും. ഡീസല്‍ എഞ്ചിന്‍ 74 bhp കരുത്തും 190 Nm ടോർക്കുമാണ് സൃഷ്ടിക്കുക. പെട്രോള്‍ മോഡല്‍ 22 കിലോമീറ്ററും ഡീസല്‍ മോഡല്‍ 28.4 കിലോമീറ്റും മൈലേജ് കാഴ്ച്ചവെക്കുമെന്നാണ് റിപ്പോർട്ട്.

Ads by Google
Ads by Google
Loading...
TRENDING NOW