Saturday, October 13, 2018 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 10.45 AM

തകര്‍ന്നടിഞ്ഞ് ഓഹരി വിപണി; സെന്‍സെക്‌സ് ആയിരം പോയിന്റ് ഇടിഞ്ഞു

Sensex crashes

മുംബൈ: ഇന്നലത്തെ മികച്ച നേട്ടം കാത്തുസൂക്ഷിക്കാനാകാതെ ഓഹരി വിപണി. വ്യാപാര ആരംഭത്തില്‍ തന്നെ 1000 പോയ്ന്റ് ഇടിയുകയായിരുന്നു. ദേശീയ സൂചികയായ നിഫ്റ്റി 320 പോയിന്റിലധികവും ഇടിവ് രേഖപ്പെടുത്തി.

ആഗോള വിപണിയില്‍ വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്. അമേരിക്കന്‍ വിപണി അടക്കം ലോകത്തിലെ മിക്ക ഓഹരി വിപണികളും നഷ്ടത്തില്‍ തന്നെയാണുള്ളത്. വ്യാപാരയുദ്ധവും ആഗോളപരമായി ഡോളര്‍ കരുത്താര്‍ജ്ജിച്ചതുമാണ് വിപണിക്ക് തിരിച്ചടിയായത്.

ഓട്ടോമൊബയില്‍, ഫാര്‍മ്മ, ഐടി അടക്കം എല്ലാ സെക്ടറുകളും നഷ്ടത്തിലാണുള്ളത്. രൂപയുടെ മൂല്യം ഇന്നും ഇടിഞ്ഞ് 84.40 പൈസയില്‍ എത്തി നി്ല്‍ക്കുന്നത്. കഴിഞ്ഞവാരം 2000 പോയിന്റ് നഷ്ടമായിരുന്നു.

10 മണിയോടെ വിപണി നേരിയതോതില്‍ നിലമെച്ചപ്പെടുത്തുകയും ചെയ്തു. സെന്‍സെക്‌സ് 812.40 പോയന്റ് തകര്‍ന്ന് 33,926ലും ദേശീയ സൂചികയായ നിഫ്റ്റി 269.85 പോയന്റ് തകര്‍ച്ചയില്‍ 10,196ലുമാണ് വ്യാപാരം നടത്തുന്നത്.

ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ജെറ്റ് എയര്‍വെയ്‌സ്, എച്ച്ഇജി ലിമിറ്റഡ്, സ്‌പൈസ്‌ജെറ്റ് ലിമിറ്റഡ്, ഗ്രാഫ്റ്റി ഇന്ത്യാലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

ഇന്ത്യാബുള്‍സ് ഹൗസിങ് ഫിനാന്‍സ്, ജസ്റ്റ് ഡയല്‍, എന്‍ഐഐടി, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍, ഹെക്‌സവയര്‍ ടെക്‌നോളജീസ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Thursday 11 Oct 2018 10.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW