Thursday, February 14, 2019 Last Updated 5 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 10.12 AM

കാമുകിയുടെ ചിലവ് താങ്ങാനാകുന്നില്ല; മോഷണം നടത്തിയ ഗൂഗിള്‍ എഞ്ചിനിയര്‍ പിടിയില്‍

uploads/news/2018/10/255893/engineer.jpg

ന്യൂഡല്‍ഹി: കാമുകിയുടെ ചിലവ് താങ്ങാനാവാതെ മോഷണം നടത്തിയ ഗൂഗിള്‍ എഞ്ചിനിയര്‍ പിടിയില്‍. ഡല്‍ഹി താജ് പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങിനിടെ 10000 രൂപ മോഷ്ടിച്ച ഗര്‍വീത് സാഹ്നഹ്‌നി എന്ന 24കാരനാണ് പിടിയിലായത്. ഇയാളുടെ കയ്യില്‍ നിന്നു 3000 രൂപയും കണ്ടെടുത്തു.

സെപ്റ്റംബര്‍ 11ന് താജില്‍ ഐബിഎം സംഘടിപ്പിച്ച കോണ്‍ഫറന്‍സിനിടെ ദേവ്‌യാനി ജയിന്‍ എന്നയാളുടെ ബാഗില്‍ നിന്ന് പതിനായിരം രൂപ കാണാതാവുകയായിരുന്നു. പരാതി കിട്ടിയതോടെ സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗര്‍വീത് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ആളെ ഏകദേശം മനസ്സിലായി. ഇയാള്‍ ടാക്‌സി കാറിലാണ് വന്നതെന്നും മനസ്സിലായി. കാറിന്റെ നമ്പര്‍ ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ചു.

ടാക്‌സി ഡ്രൈവറുമായി ബന്ധപ്പെട്ട് ഏത് ഫോണ്‍നമ്പറില്‍ നിന്നാണ് താജിലേയ്ക്കുള്ള യാത്ര ബുക്ക് ചെയ്തതെന്ന് കണ്ടെത്തി. എന്നാല്‍ ഈ നമ്പര്‍ സ്വിച്ച് ഓഫാക്കിയിരുന്നു. പിന്നീട് ഇയാളുടെ പുതിയ നമ്പര്‍ കണ്ടെത്തിയ പോലീസ് വീട്ടില്‍ നിന്ന് ഗര്‍വീതിനെ പിടികൂടുകയായിരുന്നു. കാമുകിയുടെ ചിലവ് കാരണം താന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുകയാണെന്നും, ചിലവ് താങ്ങാന്‍ പോലും കഴിയാതെയാണ് മോഷണം നടത്തിയതെന്നും പോലീസിനോട് പറഞ്ഞു.

Ads by Google
Thursday 11 Oct 2018 10.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW