Tuesday, December 18, 2018 Last Updated 3 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 07.46 AM

ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രതിയും തടിയന്റവിട നസീറിന്റെ കൂട്ടാളിയുമായ സലീം പിടിയില്‍

uploads/news/2018/10/255883/salim.jpg

കണ്ണൂര്‍: പത്തു വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന ബെംഗളൂരു ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി സലീം പിടിയില്‍. പ്രധാനപ്രതി തടിയന്റവിട നസീറിന്റെ കൂട്ടാളിയാണിയാള്‍.

കണ്ണൂര്‍ പിണറായില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയടക്കമുള്ള ഉദ്യോഗസ്ഥര്‍ സലീമിനെ തലശ്ശേരിയില്‍ ചോദ്യം ചെയ്യുകയാണ്. അബ്ദുള്‍ നാസര്‍ മഅദനിയും തടിയന്റവിട നസീറുമാണ് കേസിലെ മറ്റു പ്രതികള്‍.

എന്‍ഐഎ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു. 2008 ജൂലൈ 25നാണ് കേസിനാസ്പദമായ സ്‌ഫോടനമുണ്ടായത്. ഒരാള്‍ മരിക്കുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Ads by Google
Thursday 11 Oct 2018 07.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW