Wednesday, July 03, 2019 Last Updated 2 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 07.40 AM

തിത്‌ലി ചുഴലിക്കാറ്റ് തീരം തൊട്ടു...ആന്ധ്ര, ഒഡീഷ തീരത്ത് അതീവ ജാഗ്രത ; കാറ്റ് വീശുന്നത് മണിക്കൂറില്‍ 165 കി.മീ. വേഗത്തില്‍

uploads/news/2018/10/255882/cyclone.jpg

ന്യൂഡല്‍ഹി: തിത്‌ലി ചുഴലിക്കാറ്റ് തീരം തൊട്ടതിനെ തുടര്‍ന്ന് ആന്ധ്ര, ഒഡീഷ തീരത്ത് അതീവ ജാഗ്രത. ഒഡീഷയിലെ ഗോപാല്‍പൂരിലാണ് കാറ്റ് വീശിയടിക്കുന്നത്. മണിക്കൂറില്‍ 165 കിലോമീറ്ററാണ് കാറ്റിന്റെ പരമാവധി വേഗം. ഒഡീഷയുടെ തെക്കു കിഴക്കന്‍ മേഖലകളില്‍ കനത്ത മഴയാണ്. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് ഒഡീഷാ തീരത്തേക്ക് കാറ്റ് എത്തിയത്. ആന്ധ്രയിലെ കലിംഗപട്ടണത്തില്‍ കാറ്റിന് വേഗം മണിക്കൂറില്‍ 56 കിലോമീറ്ററാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കാറ്റിനെ തുടര്‍ന്ന് മൂന്നുലക്ഷം പേരെയാണ് ഒഴിപ്പിച്ചിരിക്കുന്നത്. മരങ്ങള്‍ വേരോടെ പിഴുതെറിയപ്പെട്ടതായും ഇലക്ട്രീക് പോസ്റ്റുകള്‍ക്കും മണ്‍കുടിലുകള്‍ക്കും നാശം വന്നതായി റിപ്പോര്‍ട്ടുണ്ട്. ഗോപാല്‍പൂര്‍, ബര്‍മ്മാപൂര്‍ എന്നിവിടങ്ങളിലെ റോഡ് ഗതാഗതം താറുമാറായിരിക്കുകയാണ്. ഗഞ്ജാം, ഗജപതി, പുരി, ഖുദ്ര, ജഗത്സിംഗ് പൂര്‍ എന്നിങ്ങനെ അഞ്ചു ജില്ലകളില്‍ കനത്തമഴയാണ്. മണ്ണിടിച്ചിലും തുടങ്ങിയിട്ടുണ്ട്. ഒഡീഷയും വടക്കന്‍ ആന്ധ്രയും കാറ്റിനെ നേരിടാന്‍ നേരത്തേ സജ്ജമായിരുന്നു.

ഹിന്ദിയില്‍ ശലഭം എന്ന് അര്‍ത്ഥം വരുന്ന തിത്‌ലിയെ അതിശക്തിയേറിയ ചുഴലിക്കാറ്റിന്റെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. കാറ്റ് എത്തുന്നതിന് മുന്നോടിയായി തെക്കന്‍ ഒഡീഷയിലെ നാലു ജില്ലകളിലും വടക്കന്‍ ആന്ധ്രയിലെയും എല്ലാ സ്‌കൂളുകളും കോളേജുകളും അംഗന്‍വാടി കേന്ദ്രങ്ങളും അടച്ചിരിക്കുകയാണ്. ഒഡീഷയിലെ 18 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്്. കനത്തമഴ മൂലം ഉണ്ടായേക്കാവുന്ന വെള്ളപ്പൊക്കത്തെ നേരിടാനുമുള്ള തയ്യാറെടുപ്പിലാണ് ഒറീസാ ഭരണകൂടം. കാറ്റിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശമായ ഗഞ്ചാം, ഖുദ്ര, പുരി ജില്ലകളില്‍ തിരമാലകള്‍ ഒരു മീറ്റര്‍ വരെ ഉയര്‍ന്നേക്കാമെന്നാണ് സൂചനകള്‍.

Ads by Google
Thursday 11 Oct 2018 07.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW