Thursday, October 18, 2018 Last Updated 34 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 01.29 AM

ഇന്‍സിയെ മറികടക്കാന്‍ കോഹ്ലി

uploads/news/2018/10/255857/s3.jpg

ഹൈദരാബാദ്‌: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം നായകന്‍ വിരാട്‌ കോഹ്ലി പാകിസ്‌താന്റെ ഇതിഹാസ താരം ഇന്‍സമാം ഉള്‍ ഹഖിനെ മറികടക്കാനൊരുങ്ങുന്നു.
ടെസ്‌റ്റില്‍ 25 സെഞ്ചുറികളെന്ന ഇന്‍സിയുടെ റെക്കോഡ്‌ മറികടക്കാനാണു കോഹ്ലി തയാറെടുക്കുന്നത്‌. വെസ്‌റ്റിന്‍ഡീസിനെതിരേ നാളെ തുടങ്ങുന്ന രണ്ടാം ടെസ്‌റ്റില്‍ കോഹ്ലി 25-ാം സെഞ്ചുറി നേടുമെന്നാണ്‌ ആരാധകരുടെ പ്രതീക്ഷ. വിന്‍ഡീസിനെതിരേ രാജ്‌കോട്ടില്‍ നടന്ന ഒന്നാം ടെസ്‌റ്റിലാണു കോഹ്ലി 24-ാം സെഞ്ചുറി നേടിയത്‌. 120 ടെസ്‌റ്റുകളില്‍ നിന്നാണ്‌ ഇന്‍സമാം 25 സെഞ്ചുറികള്‍ നേടിയത്‌. പാകിസ്‌താനു വേണ്ടി 49.60 ശരാശരിയില്‍ 8830 റണ്ണെടുക്കാനും മുന്‍ നായകനു കഴിഞ്ഞു. 51 സെഞ്ചുറികളുള്ള മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണു പട്ടികയില്‍ മുമ്പന്‍. 200 ടെസ്‌റ്റുകളില്‍നിന്ന്‌ 53.78 ശരാശരിയില്‍ 15,971 റണ്ണെടുത്ത സച്ചിനാണ്‌ എക്കാലത്തെയും ടോപ്‌ സ്‌കോററും.
ഏകദിന സെഞ്ചുറികളുടെ കണക്കില്‍ കോഹ്ലി സച്ചിനു പിന്നില്‍ രണ്ടാമനാണ്‌. സച്ചിന്‌ 49 സെഞ്ചുറികളും കോഹ്ലിക്ക്‌ 35 സെഞ്ചുറികളുമാണ്‌. 211 ഏകദിനങ്ങളിലായി 58.20 ശരാശരിയില്‍ 9779 റണ്ണെടുക്കാനും സച്ചിനായി. ടെസ്‌റ്റില്‍ തുടര്‍ച്ചയായി മൂന്നു കലണ്ടര്‍ വര്‍ഷവും 1000 റണ്‍ തികയ്‌ക്കുന്ന ആദ്യ താരമാണു കോഹ്ലി. വിന്‍ഡീസിനെതിരായ രണ്ടാം ടെസ്‌റ്റില്‍ ഇന്ത്യന്‍ ടീമില്‍ അപ്രതീക്ഷിത മാറ്റമുണ്ടാകുമെന്നാണു സൂചന. മായങ്ക്‌ അഗര്‍വാള്‍ ടീമിലെത്തിയേക്കുമെന്നാണ്‌ സൂചന. ആദ്യ ടെസ്‌റ്റില്‍ പൃഥ്വി ഷായ്‌ക്കൊപ്പം മായങ്ക്‌ അരങ്ങേറ്റം കുറിക്കുമെന്ന്‌ വിചാരിച്ചിരുന്നെങ്കിലും പൃഥ്വിക്ക്‌ മാത്രമാണ്‌ അവസരം നല്‍കിയത്‌. അരങ്ങേറ്റത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി പൃഥ്വി വരവറിയിച്ചിരുന്നു. ലോകേഷ്‌ രാഹുല്‍ തന്നെ രണ്ടാം ടെസ്‌റ്റിലും ഓപ്പണറാകാനാണു സാധ്യത.

Ads by Google
Thursday 11 Oct 2018 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW