Wednesday, February 20, 2019 Last Updated 12 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 01.29 AM

ഇന്ത്യന്‍ ടീം ചൈനയിലെത്തി

uploads/news/2018/10/255856/s2.jpg

സുഷു: ശനിയാഴ്‌ച നടക്കുന്ന രാജ്യാന്തര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനു മുന്നോടിയായി ഇന്ത്യന്‍ ടീം ചൈനയിലെത്തി. ഇന്നലെ വൈകിട്ടാണ്‌ കോച്ച്‌ സ്‌റ്റീഫന്‍ കോണ്‍സ്‌റ്റാന്റിന്റെ നേതൃത്വത്തിലുള്ള സംഘം സുഷുവിലെത്തിയത്‌്.
ലോക റാങ്കിങ്ങില്‍ 76-ാം സ്‌ഥാനത്തുള്ള ചൈനയുമായുള്ള പോരാട്ടം ഇന്ത്യക്ക്‌ ഏറെ ഗുണകരമാകുമെന്നു കോണ്‍സ്‌റ്റാന്റിന്‍ പറഞ്ഞു. ലോക റാങ്കിങ്ങില്‍ ഇന്ത്യ 97-ാം സ്‌ഥാനത്താണ്‌. സുഷുവിലെ സിറ്റി സെന്റര്‍ ഒളിമ്പിക്‌ സ്‌റ്റേഡിയത്തിലാണു മത്സരം. ഇന്ത്യന്‍ ടീം ആദ്യമായാണു ചൈനയില്‍ ഫുട്‌ബോള്‍ കളിക്കുന്നത്‌്.
ചൈനയ്‌ക്കെതിരേ ഇതുവരെ 17 തവണ ഏറ്റുമുട്ടി. അതില്‍ ഒരുതവണ പോലും ഇന്ത്യക്കു ജയിക്കാനായില്ല. 1997 ലെ നെഹ്‌റു കപ്പിലാണ്‌ ഇരുവരും അവസാനം ഏറ്റുമുട്ടിയത്‌. ഇരുപത്തിരണ്ടംഗ ടീമിനെ ഇന്നലെയാണു കഴിഞ്ഞ ദിവസമാണു പ്രഖ്യാപിച്ചത്‌. രണ്ടു മലയാളി താരങ്ങള്‍ ടീമിലുണ്ട്‌. കേരള ബ്ലാസ്‌റ്റേഴ്‌സില്‍നിന്നു നായകന്‍ സന്ദേശ്‌ ജിംഗനുള്‍പ്പെടെ മൂന്നു താരങ്ങളാണ്‌ ടീമിലിടം പിടിച്ചത്‌.
അനസ്‌ എടത്തോടിക, ആഷിഖ്‌ കുരുണിയന്‍ എന്നിവരാണു മലതാളി താരങ്ങള്‍. ഐ.എസ്‌.എല്‍. താരങ്ങള്‍ ആധിപത്യം സ്‌ഥാപിച്ച ടീമില്‍ ഐ ലീഗ്‌ താരമായ സലാം രഞ്‌ജന്‍ സിങ്ങുമുണ്ട്‌്. ഗാണ്‌ ടീമിലിടം നേടിയിരിക്കുന്ന ഐ ലീഗ്‌ താരം. പാസ്‌പോര്‍ട്‌ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം എ.ടി.കെ താരം ബല്‍വന്ത്‌ സിങ്ങിന്‌ ടീമിനൊപ്പം ചേരാനായിരുന്നില്ല.

Ads by Google
Thursday 11 Oct 2018 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW