Tuesday, December 18, 2018 Last Updated 3 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 01.29 AM

100 കടക്കാതെ അബ്‌ദുര്‍ റഹ്‌മാന്‍

uploads/news/2018/10/255854/s7.jpg

ഇസ്ലാമാബാദ്‌: പാകിസ്‌താന്റെ ഇടംകൈയന്‍ സ്‌പിന്നര്‍ അബ്‌ദുര്‍ റഹ്‌മാന്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു. തുടര്‍ന്നു കളിക്കാനാകില്ലെന്ന സാഹചര്യത്തിലാണു വിരമിക്കാന്‍ തീരുമാനിച്ചതെന്നു 38 വയസുകാരനായ റഹ്‌മാന്‍ പറഞ്ഞു.
ടെസ്‌റ്റില്‍ 100 വിക്കറ്റെന്ന സ്വപ്‌നം ബാക്കിയാക്കിയാണ്‌ അദ്ദേഹം വിരമിച്ചത്‌. 22 ടെസ്‌റ്റുകളിലായി 99 വിക്കറ്റുകളാണു റഹ്‌മാന്‍ നേടിയത്‌. 31 ഏകദിനങ്ങളിലായി 30 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി. സയദ്‌ അജ്‌മല്‍-അബ്‌ദുര്‍ റഹ്‌മാന്‍ സ്‌പിന്‍ ജോഡി പാകിസ്‌താന്റെ ബൗളിങ്‌ കരുത്തായിരുന്ന കാലഘട്ടമുണ്ടായിരുന്നു.
കരിയറില്‍ ഏറ്റവും പ്രോത്സാഹനം നല്‍കിയ മുന്‍ നായകന്‍ മിസ്‌ബ ഉള്‍ ഹഖിനും ഷാഹിദ്‌ അഫ്രീഡിക്കും റഹ്‌മാന്‍ പ്രത്യേകം നന്ദി പറഞ്ഞു. നാലു വര്‍ഷം മുമ്പ്‌ ശ്രീലങ്കയ്‌ക്കെതിരേ കൊളംബോ ടെസ്‌റ്റിലാണു റഹ്‌മാന്‍ അവസാനം കളിച്ചത്‌. മത്സരത്തില്‍ റഹ്‌മാന്‍ മൂന്നു വിക്കറ്റെടുത്തിരുന്നു. ഇഖ്‌ബാല്‍ ഖ്വാസിമിനു ശേഷം ടെസ്‌റ്റില്‍ 100 വിക്കറ്റ്‌ നേടുന്ന രണ്ടാമത്തെ പാക്‌ ഇടംകൈയന്‍ സ്‌പിന്നറെന്ന നേട്ടമാണ്‌ അബ്‌ദുര്‍ റഹ്‌മാനു പൂര്‍ത്തിയാക്കാന്‍ കഴിയാത്തത്‌. ആഭ്യന്തര ക്രിക്കറ്റിലും ട്വന്റി20 മത്സരങ്ങളിലും തുടര്‍ന്നു കളിക്കുമെന്നു റഹ്‌മാന്‍ പറഞ്ഞു. 2006-07 സീസണില്‍ വെസ്‌റ്റിന്‍ഡീസിനെതിരേയാണു റഹ്‌മാന്‍ അരങ്ങേറിയത്‌.
ഇന്‍സമാം ഉള്‍ ഹഖായിരുന്നു അന്നു പാക്‌ നായകന്‍. ടെസ്‌റ്റിലെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ എട്ട്‌ വിക്കറ്റെടുക്കാന്‍ റഹ്‌മാനായി. പക്ഷേ തുടര്‍ന്നു കളിക്കാനായില്ല. മിസ്‌ബ നായകനായതോടെയാണു റഹ്‌മാന്‍ ടീമില്‍ തിരിച്ചെത്തിയത്‌. 2012 ലെ ഇംഗ്ലണ്ടിനെതിരേ നടന്ന ടെസ്‌റ്റ് പരമ്പരയില്‍ 19 വിക്കറ്റെടുത്തു. അതേ വര്‍ഷം ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ടു വിലക്ക്‌ നേരിട്ടു.

Ads by Google
Thursday 11 Oct 2018 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW