Tuesday, December 18, 2018 Last Updated 3 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 01.29 AM

താഹിറിന്‌ അഞ്ച്‌ വിക്കറ്റ്‌; ദക്ഷിണാഫ്രിക്കയ്‌ക്ക് ജയം

uploads/news/2018/10/255853/s6.jpg

ഈസ്‌റ്റ് ലണ്ടന്‍: സിംബാബ്‌വേയ്‌ക്കെതിരേ നടന്ന ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് 34 റണ്ണിന്റെ ജയം.
ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്ക ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 160 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത സിംബാബ്‌വേ 17.2 ഓവറില്‍ 126 റണ്ണിന്‌ ഓള്‍ഔട്ടായി.
23 റണ്‍ വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ലെഗ്‌ സ്‌പിന്നര്‍ ഇമ്രാന്‍ താഹിറാണു സിംബാബ്‌വേയെ തകര്‍ത്തത്‌. ഡാല, ഫെലുക്‌വായോ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവും ലുങ്കി എന്‍ഗിഡി ഒരു വിക്കറ്റുമെടുത്തു. 21 പന്തില്‍ അഞ്ച്‌ സിക്‌സറും ഒരു ഫോറുമടക്കം 44 റണ്ണെടുത്ത പീറ്റര്‍ മൂറാണു ചെറുത്തുനിന്നത്‌്. അരങ്ങേറ്റക്കാരന്‍ ഹെന്‍ഡ്രിക്‌ വാന്‍ ഡര്‍ ദൂസാന്റെ വെടിക്കെട്ടാണ്‌ (44 പന്തില്‍ ഒരു സിക്‌സറും അഞ്ച്‌ ഫോറുമടക്കം 56) ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലെത്തിച്ചത്‌. ഡേവിഡ്‌ മില്ലര്‍ 34 പന്തില്‍ രണ്ട്‌ സിക്‌സറും ഒരു ഫോറുമടക്കം 39 റണ്ണും നായകന്‍ ഫാഫ്‌ ഡു പ്ലെസിസ്‌ 20 പന്തില്‍ രണ്ട്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 34 റണ്ണുമെടുത്തു. മൂന്നു വിക്കറ്റെടുത്ത കെയ്‌ല്‍ ജാര്‍വിസ്‌ സിംബാബ്‌വേ ബൗളര്‍മാരില്‍ തിളങ്ങി. എംഫു രണ്ടു വിക്കറ്റും മാവുത ഒരു വിക്കറ്റുമെടുത്തു. ജയത്തോടെ മൂന്ന്‌ ട്വന്റി20 കളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക മുന്നിലായി.

Ads by Google
Thursday 11 Oct 2018 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW