Thursday, October 18, 2018 Last Updated 8 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 01.29 AM

ഓസീസിന്‌ കയറാന്‍ റണ്‍ മല

uploads/news/2018/10/255852/s5.jpg

ദുബായ്‌: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ പാകിസ്‌താന്‍ ജയത്തിലേക്ക്‌. നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ മൂന്നു വിക്കറ്റ്‌ നഷ്‌ടത്തില്‍ 136 റണ്ണെന്ന നിലയിലാണ്‌.
ഒരു ദിവസവും ഏഴു വിക്കറ്റും ശേഷിക്കേ സമനില നേടുകയാണ്‌ ഓസീസിന്റെ ലക്ഷ്യം. പാകിസ്‌താന്‍ 462 റണ്ണിന്റെ കൂറ്റന്‍ വിജയ ലക്ഷ്യമാണു മുന്നോട്ടു വച്ചത്‌്. ഏറെക്കുറെ അസാധ്യമായ ലക്ഷ്യം മറികടന്നാല്‍ ഓസീസ്‌ ടെസ്‌റ്റ് ക്രിക്കറ്റില്‍ പുതിയ റെക്കോഡിടും. ടെസ്‌റ്റിലെ ഏറ്റവും മികച്ച പിന്തുടര്‍ന്നുള്ള ജയം വെസ്‌റ്റിന്‍ഡീസിന്റെ പേരിലാണ്‌.
2003 ലെ ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന ആന്റിഗ്വ ടെസ്‌റ്റില്‍ വിന്‍ഡീസ്‌ 418 റണ്‍ പിന്തുടര്‍ന്നു നേടിയിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ഉസ്‌മാന്‍ ഖ്വാജ (120 പന്തില്‍ 50), ട്രാവിസ്‌ ഹെഡ്‌ (34) എന്നിവരാണ്‌ ക്രീസില്‍. ആരണ്‍ ഫിഞ്ച്‌ (49), ഷോണ്‍ മാര്‍ഷ്‌ (0), മിച്ചല്‍ മാര്‍ഷ്‌ (0) എന്നിവരെ പുറത്താക്കിയ പേസര്‍ മുഹമ്മദ്‌ അബ്ബാസാണ്‌ ഓസീസിനെ പ്രതിരോധത്തിലാക്കിയത്‌. ഫിഞ്ചും ഖ്വാജയും ചേര്‍ന്ന ഓപ്പണിങ്‌ സഖ്യം 87 റണ്ണിന്റെ കൂട്ടുകെട്ടുമായി മികച്ച തുടക്കം നല്‍കിയിരുന്നു. ഫിഞ്ചിനെ അബ്ബാസ്‌ വിക്കറ്റിനു മുന്നില്‍ കുടുക്കിയതോടെ കൂട്ടുകെട്ട്‌ പൊളിഞ്ഞു. ഷോണ്‍ മാര്‍ഷിനെ വിക്കറ്റ്‌ കീപ്പര്‍ സര്‍ഫ്രാസ്‌ അഹമ്മദ്‌ പിടികൂടിയപ്പോള്‍ മിച്ചലിനെ അബ്ബാസ്‌ വിക്കറ്റിനു മുന്നില്‍ കുടുക്കി. പാകിസ്‌താന്‍ രണ്ടാം ഇന്നിങ്‌സ് ആറിന്‌ 181 റണ്ണെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്‌തിരുന്നു. 104 പന്തില്‍ 48 റണ്ണെടുത്ത ഓപ്പണര്‍ ഇമാം ഉള്‍ ഹഖാണു ടോപ്‌ സ്‌കോറര്‍. ഹാരിസ്‌ സൊഹൈല്‍ 39 റണ്ണും ആസാദ്‌ ഷഫീഖ്‌ 56 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 41 റണ്ണുമെടുത്തു. 53 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 28 റണ്ണെടുത്ത ബാബര്‍ അസം പുറത്താകാതെനിന്നു. ഓസീസിനു വേണ്ടി ഇടംകൈയന്‍ സ്‌പിന്നര്‍ ജോണ്‍ ഹോളണ്ട്‌ മൂന്നു വിക്കറ്റും ഓഫ്‌ സ്‌പിന്നര്‍ നഥാന്‍ ലിയോണ്‍ രണ്ട്‌ വിക്കറ്റുമെടുത്തു. പരമ്പരയിലെ രണ്ടാം ടെസ്‌റ്റ് 16 ന്‌ അബുദാബിയില്‍ തുടങ്ങും. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 202 റണ്ണിന്‌ അവസാനിച്ചിരുന്നു. 36 റണ്‍ വഴങ്ങി ആറു വിക്കറ്റെടുത്ത കന്നി ടെസ്‌റ്റ് കളിക്കുന്ന ഓഫ്‌ സ്‌പിന്നര്‍ ബിലാല്‍ ആസിഫാണ്‌ ഓസീസിനെ തകര്‍ത്തത്‌. പേസര്‍ മുഹമ്മദ്‌ അബ്ബാസ്‌ നാല്‌ വിക്കറ്റെടുത്തു. ഉസ്‌മാന്‍ ഖ്വാജയും (175 പന്തില്‍ 85) ആരണ്‍ ഫിഞ്ചും (62) ഒന്നാം ഇന്നിങ്‌സിലും ഓസീസിനു മികച്ച തുടക്കം നല്‍കിയിരുന്നു.

Ads by Google
Thursday 11 Oct 2018 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW