Wednesday, February 20, 2019 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 01.29 AM

കൈയടി നേടി കുംബ്ലെ

uploads/news/2018/10/255851/s4.jpg

ബംഗളുരു: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം നായകന്‍ അനില്‍ കുംബ്ലെയെ പ്രശംസിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ മത്സരിക്കുകയാണ്‌. ഒരേ വിമാനത്തില്‍ യാത്ര ചെയ്‌തെങ്കിലും ഇതിഹാസ താരത്തിന്റെ അടുത്തെത്താന്‍ മടിച്ച ആരാധികയെ ആശ്വസിപ്പിച്ച ട്വീറ്റാണ്‌ അദ്ദേഹത്തിനു കൈയടി നേടിക്കൊടുത്തത്‌.
ബംഗളൂരുവില്‍നിന്നു മുംബൈയിലേക്കുള്ള വിമാന യാത്രയ്‌ക്കിടെ കുംബ്ലെയെ കണ്ടുമുട്ടിയതും ഒരക്ഷരം സംസാരിക്കാനാകാതെ തരിച്ചുനിന്നതും സോഹ്നി എന്ന ആരാധിക ട്വീറ്റ്‌ ചെയ്‌തിരുന്നു. ''ഞാന്‍ യാത്ര ചെയ്‌തിരുന്ന ബംഗളുരു- മുംബൈ ഫ്‌ളൈറ്റില്‍ കുംബ്ലെയുമുണ്ടായിരുന്നു. അദ്ദേഹത്തെ ഒരുനോക്കു കണ്ടു. വെസ്‌റ്റിന്‍ഡീസിനെതിരേ പൊട്ടിയ താടിയെല്ലുമായി കളിച്ച കുംബ്ലെയെയാണ്‌ ഓര്‍മ്മ വന്നത്‌. കരച്ചില്‍ വന്നു''.
''എല്ലാ സന്തോഷങ്ങള്‍ക്കും എല്ലാ ജയങ്ങള്‍ക്കും കുംബ്ലെയുടെ അടുത്തുചെന്ന്‌ നന്ദി പറയണമെന്നുണ്ടായിരുന്നു, പക്ഷേ കാലുകള്‍ തരിച്ചുപോയി'' ട്വീറ്റ്‌ തുടര്‍ന്നു. ഈ ട്വീറ്റ്‌ കണ്ട്‌ കുംബ്ലെയുടെ മറുപടിയും വൈകാതെയെത്തി. ''എന്റെ അടുത്തുവന്ന്‌ ഒരു ഹായ്‌ പറയാന്‍ പേടിക്കേണ്ടെ''. കളിക്കളത്തിലും പുറത്തും ശാന്ത സ്വഭാവക്കാരനായ കുംബ്ലെയ്‌ക്ക് ഒരുപാട്‌ ആരാധകരുമുണ്ട്‌.

Ads by Google
Thursday 11 Oct 2018 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW