Thursday, October 18, 2018 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 01.23 AM

ഡിസ്‌റ്റിലറി-ബ്രൂവറി അനുമതിക്കുപിന്നില്‍ മന്ത്രിയുടെ പഴ്‌സണല്‍ സ്‌റ്റാഫിലെ പ്രമുഖന്‍

uploads/news/2018/10/255845/k2.jpg

തൃശൂര്‍ : ബ്രൂവറി-ഡിസ്‌റ്റിലറി അനുമതിക്കു പിന്നില്‍ എക്‌സൈസ്‌ മന്ത്രി ടി.പി. രാമകൃഷ്‌ണന്റെ പഴ്‌സണല്‍ സ്‌റ്റാഫിലെ പ്രമുഖന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ പഴ്‌സണല്‍ സ്‌റ്റാഫിലെ ഒരംഗവും സി.പി.എം. നേതാവിന്റെ ബന്ധുവുമായ വ്യക്‌തിയും ഇതിനു ചുക്കാന്‍ പിടിച്ച കൂട്ടത്തിലുണ്ടെന്ന്‌ സി.പി.എം. സംസ്‌ഥാന നേതൃത്വം കണ്ടെത്തിയെന്നാണു സൂചന.
എക്‌സൈസ്‌ മന്ത്രിയുടെ പഴ്‌സണല്‍ സ്‌റ്റാഫിന്റെ സമ്മര്‍ദത്തിനു വഴങ്ങിയാണ്‌ എക്‌സൈസ്‌ വകുപ്പ്‌ അബ്‌കാരിച്ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി അനുമതി നല്‍കിയത്‌. വിവാദമുയര്‍ന്നപ്പോള്‍ ബ്രൂവറികള്‍ക്കും ഡിസ്‌റ്റിലറികള്‍ക്കും പ്രാഥമികമായുള്ള താത്വിക അനുമതി മാത്രമാണെന്നു മുഖ്യമന്ത്രിക്കും എക്‌സൈസ്‌ മന്ത്രിക്കും തെറ്റായ റിപ്പോര്‍ട്ട്‌ നല്‍കിയതും ഇതേ ഉദ്യോഗസ്‌ഥനാണ്‌. അബ്‌കാരി ചട്ടങ്ങളില്‍ താത്വിക അനുമതിയില്ലെന്ന കാര്യം മറച്ചുവച്ചായിരുന്നു റിപ്പോര്‍ട്ട്‌.
ഡിസ്‌റ്റിലറി-ബ്രൂവറി ഉടമകള്‍ക്ക്‌ അവ സ്‌ഥാപിക്കാന്‍ ശേഷിയുണ്ടോ എന്ന റിപ്പോര്‍ട്ട്‌ പെട്ടെന്ന്‌ നല്‍കാനാണ്‌ മന്ത്രിയുടെ പഴ്‌സണല്‍ സ്‌റ്റാഫ്‌ നിര്‍ദേശിച്ചത്‌. ശ്രീചക്രാ ഡിസ്‌റ്റിലറീസിന്റെ അപേക്ഷയില്‍ റിപ്പോര്‍ട്ട്‌ തേടേണ്ട തൃശൂര്‍ ജില്ലാ എക്‌സൈസ്‌ ഡെപ്യൂട്ടി കമ്മിഷണര്‍ക്ക്‌ അയയ്‌ക്കാതെയായിരുന്നു ഈ നീക്കം. കരുനീക്കത്തിനു പിന്നില്‍ കോടികളുടെ അഴിമതി നടന്നതായി എക്‌സൈസ്‌ വകുപ്പിലെ ഉദ്യോഗസ്‌ഥര്‍തന്നെ സമ്മതിക്കുന്നു. ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസിനുപുറമെ വിജിലന്‍സ്‌ കേസിന്‌ വഴിതുറക്കുന്ന പുതിയ വിവരങ്ങളും ഓരോദിനവും പുറത്തുവരികയാണ്‌.
പുതിയ ഡിസ്‌റ്റിലറികളും ബ്രൂവറികളും അനുവദിക്കല്‍ നടപടികള്‍ മന്ത്രിയുടെ ഓഫീസില്‍ മാത്രം ഒതുക്കിയ പഴ്‌സണല്‍ സ്‌റ്റാഫ്‌ അബ്‌കാരികളോട്‌ അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അഴിമതിക്ക്‌ കളമൊരുക്കുന്നതായി ബന്ധപ്പെട്ടവരെ മാത്രമറിയിച്ച്‌ അപേക്ഷ സ്വീകരിക്കല്‍ നടപടികളും പൂര്‍ത്തിയാക്കി. അപേക്ഷ സ്വീകരിക്കല്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷമാണ്‌ എക്‌സൈസ്‌ വകുപ്പിന്റെ ജില്ലാ ഓഫീസുകളില്‍പോലും ഇക്കാര്യമറിയുന്നത്‌.

Ads by Google
Thursday 11 Oct 2018 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW