Friday, December 14, 2018 Last Updated 2 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Oct 2018 07.36 PM

കുപ്പിക്കുള്ളില്‍ ഒളിപ്പിച്ച നാവികന്റെ പ്രണയലേഖനം വൈറലായി: പക്ഷെ ആ പ്രണയത്തിന്റെ അന്ത്യം ഇതായിരുന്നു...

Chinese sailor,  Love letter

ഒരു കുപ്പിക്കുള്ളില്‍ ഒളിപ്പിച്ചിരുന്ന ഒരു പ്രണയ ലേഖനത്തിന് പിന്നാലെയായിരുന്നു ക്വീന്‍സ്ലാന്റ് സ്വദേശികള്‍. രണ്ട് മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ കുപ്പിക്കുള്ളിലൊളിപ്പിച്ച പ്രണയ ലേഖനം എഴുതിയ കാമുകനെ കണ്ടെത്തിയിരിക്കുകയാണ് ഇവര്‍. ടോംഗോ തീരത്ത് നിന്നും ആഗസ്റ്റ് ആറിനാണ് ചൈനീസ് മാണ്ഡരിനില്‍ എഴുതിയ പ്രണയ ലേഖനം കണ്ടെത്തിയത്.

പക്ഷേ നിരാശാജനകമായിരുന്നു ആ കഥയുടെ അന്ത്യമെന്നാണ് കത്തുടമയെ അന്വേഷിച്ച് നടന്ന കെയ്റ്റും ഡാനിയേലും പറയുന്നത്. കത്തെഴുതിയ ആളെ അന്വേഷിക്കാതെയിരുന്നെങ്കില്‍ ഇതൊരു മനോഹരമായ ഓര്‍മ്മയായിരുന്നേനെയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പരിഭാഷകരുടെ സഹായത്തോടെ അവര്‍ കത്ത് ഇംഗ്ലീഷിലാക്കി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നാവികനെ കണ്ടെത്താനായത്. പിന്നീടുള്ള കഥ അത്ര സന്തോഷം നല്‍കുന്നതായിരുന്നില്ല. കത്തെഴുതിയ ആളെ പരിശ്രമത്തിനൊടുവില്‍ കണ്ടെത്തിയപ്പോഴാണ് കേയ്റ്റും ഡാനിയേലും ആ സത്യം അറിഞ്ഞത്. നാവികന്‍ വിവാഹം ചെയ്തത് ജിങിനെ ആയിരുന്നില്ല. ആ പ്രണയം ഇന്ത്യാമഹാസമുദ്രത്തില്‍ അലിഞ്ഞ് നഷ്ടപ്പെട്ടിരുന്നു.

Chinese sailor,  Love letter

കത്തിനുള്ളിലെ വരികള്‍ ഇങ്ങനെയായിരുന്നു ;

'പ്രിയപ്പെട്ട ജിങ്,

നാവികനായ എനിക്ക് നിന്നെ അങ്ങേയറ്റം മിസ് ചെയ്യുന്നു. തീരമണഞ്ഞു കഴിഞ്ഞാല്‍ വേഗം പ്രണയിനിയായ നിന്റെ അടുത്തെത്തി വിവാഹം നിശ്ചയ ചടങ്ങുകള്‍ നടത്താമായിരുന്നു. ഉള്ളിലുള്ളത് പറഞ്ഞ് തീര്‍ക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണിതെന്നും ആരും ഇത് തുറന്ന് വായിക്കരുതെന്നാണ് തന്റെ ആഗ്രഹമെന്നും'കത്തില്‍ ഇയാള്‍ കുറിച്ചിരുന്നു.

Ads by Google
Wednesday 10 Oct 2018 07.36 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW