Thursday, October 18, 2018 Last Updated 6 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Oct 2018 01.33 PM

ഇത് ബാലയ്ക്ക് ഏറെ പ്രീയപ്പെട്ടതാണ്; പിയാനോയില്‍ ആ പാട്ട് വായിച്ച് സ്റ്റീഫന്‍ ദേവസ്സി

uploads/news/2018/10/255642/bala.jpg

ബാലഭാസ്‌കറിന്റെ വേര്‍പാടുള്‍കൊള്ളാന്‍ ഇപ്പോഴും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സാധിച്ചിട്ടില്ല. ബാല ജീവിതത്തിലേയ്ക്ക് തിരിച്ചു വരും എന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു എല്ലാവരും. ബാല തിരിച്ചു വരുമെന്ന് ഏറ്റവും പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നതും സഹോദരതുല്യനായ ഉറ്റസുഹൃത്ത് സ്റ്റീഫന്‍ ദേവസിയായിരുന്നു. ബാലയെ സന്ദര്‍ശിച്ച സ്റ്റീഫന്‍ 20 മിനിറ്റോളം അദ്ദേഹവുമായി സംസാരിച്ചിരുന്നു. ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ വെളുപ്പിനെയുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിക്കുകയായിരുന്നു.

ഇപ്പോള്‍ ബാലുവിന് ഏറ്റവും പ്രീയപ്പെട്ട സൂര്യ തീം സോങിന്റെ പിയാനോ വേര്‍ഷന്‍ ചെയ്ത് അത് ബാലയ്ക്കായി സമര്‍പ്പിച്ചിരിക്കുകയാണ് സ്റ്റീഫന്‍. 'ബാലുവിനും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി. ബാലയ്ക്ക് ഏറ്റവും പ്രീയപ്പെട്ട 'സൂര്യ'യുടെ പിയാനോ വേര്‍ഷനാണിത്. ഞാനും ബാലയും നിരവധി തവണ വേദികളില്‍ ഒരുമിച്ച് അവതരിപ്പിച്ചിട്ടുണ്ട്. ഇത് ഞാന്‍ ബാലയ്ക്കു വേണ്ടി സമര്‍പ്പിക്കുന്നു' സ്റ്റീഫന്‍ പറഞ്ഞു.

Ads by Google
Wednesday 10 Oct 2018 01.33 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW