Friday, December 14, 2018 Last Updated 14 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Oct 2018 01.18 PM

കവാനിയുടെ കൂടെ കളിക്കാന്‍ നെയ്മര്‍ക്കും എംബാപ്പേയ്ക്കും മടി ; പാസ് കൊടുക്കാറില്ല, 200 പന്തുകളില്‍ ബ്രസീലിയന്‍ താരം കൊടുത്തത് ഒരെണ്ണം

uploads/news/2018/10/255637/french-team.jpg

ഫ്രഞ്ച് ലീഗ് വണ്ണില്‍ ലിയോണിനെ മുക്കിയതിലൂടെ ലോകത്തെ ഏറ്റവും അപകടകാരിയായ മുന്നേറ്റനിര എന്ന രീതിയിലായിട്ടുണ്ട് ഫ്രഞ്ച് ക്‌ളബ്ബ് പാരീസ് സെയ്ന്റ് ജര്‍മെയ്‌നിലെ കാര്യങ്ങള്‍. കഴിഞ്ഞ മത്സരത്തില്‍ 13 മിനിറ്റിനിടയില്‍ യുവതാരം എംബാപ്പേ നേടിയ നാലു ഗോളുകളുടെ പിന്‍ബലത്തില്‍ 5-0 ന് വിജയം നേടിയപ്പോള്‍ 82 വര്‍ഷത്തെ റെക്കോഡാണ് തകര്‍ന്നുവീണത്. എന്നാല്‍ ലോകത്തെ ഏറ്റവും മൂര്‍ച്ചയേറിയ മുന്നേറ്റമായി മാറിയിട്ടുണ്ടെങ്കിലും ഫ്രഞ്ച് ടീമിന്റെ മുന്നേറ്റത്തില്‍ ബ്രസീല്‍ സൂപ്പര്‍താരം നെയ്മറും ഉറുഗ്വേതാരം എഡിസണ്‍ കവാനിയും ഫ്രഞ്ച് താരം എംബാപ്പേയും തമ്മില്‍ ഈഗോ നിലനില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്.

കളിയില്‍ മിക്കവാറും ഫ്രഞ്ചുതാരവും ബ്രസീലിയന്‍താരവും തമ്മില്‍ മാനസീക പൊരുത്തമുണ്ടെങ്കിലും ഉറുഗ്വേതാരവുമായി അത്ര നല്ല രസത്തിലല്ല നെയ്മറും എംബാപ്പേയുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സുകള്‍ തെളിയിക്കുന്നു. ഈ സീസണില്‍ കളി തുടങ്ങിയ ശേഷം 200 തവണ പന്തു തട്ടിയ നെയ്മര്‍ ഒരു തവണ മാത്രമാണ് കവാനിക്ക് പാസ് നല്‍കിയത്. പാസിന്റെ ശതമാനം 0.5 ആണ്. 25 ശതമാനം പാസുകളും നെയ്മര്‍ കൊടുത്തത് എംബാപ്പേയ്ക്ക് ആയിരുന്നു. എംബാപ്പേയാകട്ടെ ഏറ്റവും കൂടുതല്‍ പാസ് നല്‍കിയത് നെയ്മര്‍ക്കും. 31 ശതമാനം പാസുകള്‍. അതേസമയം ഫ്രഞ്ച് യുവതാരം കവാനിക്ക് നല്‍കിയതാകട്ടെ കേവലം അഞ്ചു ശതമാനം പാസുകളും.

മൂന്ന് സ്‌ട്രൈക്കര്‍മാരുമായി കളിക്കുന്ന ഫ്രഞ്ച് ടീം മദ്ധ്യത്തില്‍ കവാനിയും ഇടതു വലതു പാര്‍ശ്വങ്ങളില്‍ നെയ്മറും എംബാപ്പേയും എന്നതാണ് രീതി. മദ്ധ്യത്തില്‍ അല്‍പ്പം മുന്നിലായി കളിക്കുന്ന കവാനിയിലേക്കാണ് ഇരുവരുടേയും പാസുകള്‍ കൂടുതല്‍ എത്തേണ്ടത് എന്നത് കൂടി കൂട്ടി വായിക്കുമ്പോഴാണ് ഈ താരങ്ങള്‍ കവാനിയുമായി ഉള്ള മാനസീക അകലം ബോദ്ധ്യപ്പെടുക. എന്നാല്‍ കവാനിക്ക് നല്‍കുന്നതിനേക്കാര്‍ പാസുകള്‍ നെയ്മറും എംബാപ്പേയും തമ്മില്‍ ഉണ്ടാകുന്നുണ്ട്. എന്നിരുന്നാലും ഇതുവരെ കളിച്ച ഒമ്പതു കളിയും ജയിച്ച പിഎസ്ജിയ്ക്കായി കവാനി ആറില്‍ അഞ്ചു ഗോള്‍ നേടിയപ്പോള്‍ എട്ടു കളിയില്‍ എട്ടുഗോളുകള്‍ നെയ്മര്‍ അടിച്ചു. അതേസമയം അഞ്ചു കളി മാത്രം കളിച്ച എംബാപ്പേ കഴിഞ്ഞ മത്സരത്തിലെ നാലെണ്ണം ഉള്‍പ്പെടെ എട്ടു ഗോളുകളാണ് നേടിയത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW