Thursday, May 23, 2019 Last Updated 19 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Oct 2018 01.13 PM

ശ്രീലക്ഷ്മി ജഗതിയുടെ മകള്‍ തന്നെയാണ്, സിനിമാക്കാര്‍ക്ക് എവിടെയൊക്കെ മക്കളു​ണ്ടെന്നാര്‍ക്കറിയാം: പിസി ജോര്‍ജ്

uploads/news/2018/10/255633/jagathy.jpg

മലയാളത്തിന്റെ ഹാസ്യസാമ്രാട്ടാണ് ജഗതി ശ്രീകുമാര്‍. അപകടത്തിന് ശേഷം സിനിമ ജീവിതത്തിലേക്ക് അദ്ദേഹം തിരികെയെത്തും എന്ന പ്രതീക്ഷയിലാണ് എല്ലാവരും. എന്നാല്‍ ജഗതിശ്രീകുമാര്‍ ഉടനെ മലയാളസിനിമയില്‍ മടങ്ങിവരുമെന്ന് പ്രതീക്ഷയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജഗതിയുടെ മകളുടെ ഭര്‍ത്താവിന്റെ പിതാവായ പിസി ജോര്‍ജ്. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മലയാളത്തിന്റെ അമ്പിളിച്ചേട്ടനെക്കുറിച്ച് ബന്ധുകൂടിയായ പിസി മനസ് തുറന്നത്.

പിസി ജോര്‍ജ്ജിന്റെ വാക്കുകളിലേക്ക്...

'' അദ്ദേഹത്തിന്റെ ഒരുവശം തളര്‍ന്ന് പോയിട്ടുണ്ട്, ഇതുവരെ അത് ശരിയായിട്ടില്ല. സംസാരവും ഇല്ല. അപ്പോള്‍ അദ്ദേഹത്തെ ഇനി കിട്ടുമെന്ന് ഒരു വിശ്വാസവും ഇല്ല. ശ്രീലക്ഷ്മി അദ്ദേഹത്തിന്റെ മകളാണോന്ന് എനിക്ക് അറിയില്ല, പക്ഷെ ആ കുട്ടിയെ കുറിച്ചോര്‍ത്ത് എനിക്ക് സങ്കടമുണ്ട്. ഈ പെങ്കൊച്ച് ജഗതി ശ്രീകുമാറിനെ കാണാന്‍ പിസി ജോര്‍ജ് അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് ഹൈക്കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്തിരുന്നു. ഞാന്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു, ഈ കുട്ടിക്ക് ഏതു നിമിഷവും എവിടെ വെച്ച് വേണമെങ്കിലും ജഗതിയെ കാണാനുള്ള സഹായം ഞാന്‍ ചെയ്യാം! ആ കുട്ടി പറയുന്നത് എന്ത് വേണമെങ്കിലും ചെയ്യാന്‍ ഞാന്‍ തയ്യാറാണെന്ന് സത്യവാങ്മൂലം കൊടുത്തു. കേസും വിഡ്രോ ചെയ്ത് ആ കൊച്ച് അങ്ങ് പോയി.

അത് കഴിഞ്ഞ് എന്റെ മണ്ഡലത്തില്‍ പത്താം ക്ലാസും പ്ലസ് ടുവിനും ഫുള്‍ എ പ്ലസ് കിട്ടിയ കുട്ടികള്‍ക്ക് ഒരു സമ്മേളനം സംഘടിപ്പിച്ചിരുന്നു. കുട്ടികളും അവരുടെ മാതാപിതാക്കളും ഒത്തുചേരുന്ന വലിയ സമ്മേളനം. അതില്‍ പതക്കം നല്‍കാന്‍ ഒരു പ്രമുഖ വ്യക്തിയായി ജഗതിയെ ഞാന്‍ ക്ഷണിച്ചു. അദ്ദേഹം വേദിയിലിരിക്കുമ്പോള്‍ ഞാന്‍ പ്രസംഗിക്കുകയാണ്. ആ പെങ്കൊച്ച് പതുക്കെ നടന്ന് നടന്ന് വരുകയാണ്. ആദ്യം ഒന്നും എനിക്ക് മനസിലായില്ല, പെട്ടെന്ന് ചാടിവീണ് അച്ഛാ എന്ന് വിളിച്ച് കരയാന്‍ തുടങ്ങി. അഭിനയമൊക്കെ നല്ലതായിരുന്നു. അതുകൊണ്ടുതന്നെ ഇങ്ങേരുടെ മകളാണ് അതെന്ന് എനിക്ക് തോന്നുന്നുണ്ട് കേട്ടോ... പിന്നെയൊരു കെട്ടിപ്പിടുത്തം! ആ കെട്ടിപ്പിടുത്തതില്‍ പുള്ളിക്കാരന്‍ താഴോട്ട് പോയി. ഞാന്‍ വേഗം കൊച്ചിനെപ്പിടിച്ച് ആ കസേരയില്‍ ഇരുത്തി. എന്താ മോളെന്ന് ചോദിച്ചു? അച്ഛനെ കാണാന്‍ വന്നതാണെന്ന് പറഞ്ഞു. ഞാന്‍ അവിടെ ഇരിക്കാന്‍ പറഞ്ഞു.

ഓഡിയന്‍സ് ഇതെല്ലം കണ്ടുകൊണ്ടിരിക്കുകയാണ്. ഞാന്‍ പറഞ്ഞു ഇത് ജഗതിയുടെ മകളാണെന്നാണ് പറയുന്നത്. ഞാന്‍ വിശദമായി എല്ലാവരെയും പരിചയപ്പെടുത്താമെന്ന് പറഞ്ഞു ചടങ്ങ് വീണ്ടും തുടങ്ങി. അങ്ങനെ സംസാരിക്കുന്നതിനിടയില്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിട്ട് ഇറങ്ങിയൊരൊറ്റ ഓട്ടം. ഞാന്‍ വേഗം സ്റ്റാഫിനോട് പറഞ്ഞു പെട്ടെന്ന് അന്വേഷിക്കെന്ന്. അവര് നോക്കിയപ്പോള്‍ ആ പെണ്‍കുട്ടി ഓടിപ്പോയി കാറിനുള്ളില്‍ കയറിയിരുന്നു. പിന്നാലെ ഒരുത്തന്‍കൂടെ ചാടിക്കയറി. രണ്ട് ആണുങ്ങള്‍ നടുക്കിരിപ്പുണ്ട്. കാറ് വിട്ട് പോയി. വണ്ടി പോയത് എറണാകുളത്തേയ്ക്ക് ആയിരുന്നു. പിന്നീട് ഞാന്‍ ആ കൊച്ചിനെ കണ്ടിട്ടില്ല.

ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മിയെന്ന് ഞാന്‍ വിശ്വസിക്കാന്‍ കാരണം ആ കൊച്ചിന്റെ അമ്മയ്ക്ക് സ്വത്തിന്റെ ഒരുഭാഗം വീതം വച്ച് കൊടുത്തിട്ടുണ്ട്. അതിന്റെ കണക്ക് വരെ ജഗതിയുടെ ഭാര്യക്ക് അറിയാം. ശ്രീലക്ഷ്മി ജഗതിയുടെ മകള്‍ എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. സിനിമാനടന്മാര്‍ ലോല ഹൃദയന്മാരാണല്ലോ, എവിടെയൊക്കെ മക്കളുണ്ടെന്ന് ആര്‍ക്ക് അറിയാം? ഞാന്‍ അതില്‍ ഇടപെടുന്നില്ല'' - പിസി വ്യക്തമാക്കി.

Ads by Google
Wednesday 10 Oct 2018 01.13 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW