Monday, October 22, 2018 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Oct 2018 12.33 PM

ഈ ട്വന്റി20 ലോകകപ്പ് യോഗ്യതാമത്സരം കണ്ണുതള്ളിക്കും; ആകെ കളിച്ചത് 12 ഓവര്‍, മൊത്തം സ്‌കോര്‍ 20 റണ്‍സ് ; എട്ടുപേര്‍ പൂജ്യത്തിന് പുറത്ത്...!!!

uploads/news/2018/10/255617/malasia-win.jpg

ആകെ കളിച്ചത് 12 ഓവര്‍. സ്‌കോര്‍ ചെയ്തത് വെറും 20 റണ്‍സ് അതിനിടയില്‍ നഷ്ടമായത് 13 വിക്കറ്റുകള്‍. ആദ്യം ബാറ്റ് ചെയ്ത മ്യാന്‍മര്‍ പത്ത് ഓവറില്‍ എല്ലാവരും പുറത്തായി എടുത്ത ഒമ്പത് റണ്‍സ് മലേഷ്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ആദ്യ പത്ത് പന്തില്‍ മറികടന്നു വിജയം നേടി. ഐസിസി ലോക ട്വന്റി20 ഏഷ്യന്‍ മേഖലാ യോഗ്യതാ മത്സരങ്ങളില്‍ ക്വാലലംപൂരില്‍ നടന്ന മത്സരത്തിലാണ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും രസകരവും വിചിത്രവുമായ സ്‌കോര്‍ കാര്‍ഡ് കണ്ടത്.

മഴ തടസ്സപ്പെടുത്തിയ മത്സരം ഡെക്ക്‌വര്‍ത്ത് - ലൂയിസ് നിയമപ്രകാരം പുനക്രമീകരിച്ചപ്പോള്‍ ചേസിംഗിനിറങ്ങിയ മലേഷ്യയുടെ ലക്ഷ്യം 8 ഓവറില്‍ ആറു റണ്‍സായി നിജപ്പെടുത്തി. മറുപടി ബാറ്റിംഗില്‍ രണ്ടാമത്തെ ഓവറിലെ നാലാമത്തെ പന്ത് നേരിട്ടപ്പോള്‍ തന്നെ മലേഷ്യ വിജയം നേടി. എന്നാല്‍ രണ്ടു വിക്കറ്റ് നഷ്ടമായെന്ന് മാത്രം. ആദ്യം ബാറ്റു ചെയ്ത മ്യാന്‍മര്‍ 10.1 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പതു റണ്‍സെടുത്തു നില്‍ക്കെ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു.

ഇതോടെ മല്‍സരം നിര്‍ത്തിവച്ച അംപയര്‍മാര്‍ മഴ മാറിയപ്പോള്‍ മലേഷ്യയുടെ വിജയലക്ഷ്യം എട്ട് ഓവറില്‍ ആറു റണ്‍സായി പുനര്‍നിര്‍ണയിച്ചു. ആറു റണ്‍സ് വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത മലേഷ്യയ്ക്കും തുടക്കം പിഴച്ചു. ആദ്യ ഓവറില്‍ത്തന്നെ ഓപ്പണര്‍മാര്‍ സംപൂജ്യരായി പുറത്ത്. നേരിട്ട മൂന്നാം പന്ത് സിക്‌സിനു പറത്തി സുഹാന്‍ അലഗരത്‌നമാണ് ടീമിനെ വിജയത്തിലെത്തിച്ചത്.

ആറു പേര്‍ ഡക്കായി മ്യാന്‍മറിന്റെ നിരയില്‍ മൂന്ന് റണ്‍സ് എടുത്ത് പുറത്താകാതെ നിന്ന കോ ഓങ്ങായിരുന്നു ടോപ് സ്‌കോറര്‍. പിന്നെ മലേഷ്യന്‍ ബൗളര്‍മാര്‍ കനിഞ്ഞു നല്‍കിയ മൂന്ന് എക്‌സ്ട്രാ റണ്‍സും. ഇതിനൊപ്പം നായകന്‍ ലിന്‍ ഓങ്ങിന്റെ രണ്ടു റണ്‍സും ലിന്‍ ഊ നേടിയ ഒരു റണ്‍സും കൂടിയായപ്പോള്‍ സ്‌കോര്‍ ഒമ്പതിലെത്തി. 12 പന്ത് നേരിട്ടായിരുന്നു ഓങ് മൂന്നു റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ലിന്‍ ഓങ് 17 പന്ത് ബാറ്റ് ചെയ്തു. ഏഴു പന്തിലാണ് ലിന്‍ ഊ ഒരു റണ്ണെടുത്തത്. നാല് ഓവറില്‍ ഒരു റണ്‍ വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ പവന്‍ദീപ് സിങ്ങാണ് മ്യാന്‍മറിനെ തകര്‍ത്തത്.

പവന്‍ദീപിന്റെ നാലില്‍ മൂന്ന് ഓവറും മെയ്ഡന്‍ ആയിരുന്നു. അന്‍വര്‍ റഹ്മാന്‍ നാല് ഓവറില്‍ രണ്ടു മെയ്ഡന്‍ ഉള്‍പ്പെടെ മൂന്നു റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ മലേഷ്യയെ മ്യാന്‍മര്‍ ബൗളര്‍ പെയ്ംഗ് ദാനു ഞെട്ടിച്ചു. ആദ്യ രണ്ടു പന്തില്‍ തന്നെ ഓപ്പണര്‍മാരെ രണ്ടു പേരെയും പെയ്ംഗ് ദാനു കൂടാരം കയറ്റി.

Ads by Google
Ads by Google
Loading...
TRENDING NOW