Thursday, October 18, 2018 Last Updated 2 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Oct 2018 12.05 PM

നഷ്ടപ്പെടാന്‍ ഒരുപാടുണ്ടായിട്ടും പേടിയില്ലാതെ അവളെല്ലാം തുറന്നു പറഞ്ഞു; ചിന്മയിക്ക് പിന്തുണയുമായി സിനിമാ ലോകം

uploads/news/2018/10/255613/chinmayi.jpg

ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല ഗായികമാരിലൊരാളായി പേരെടുത്ത താരമാണ് ചിന്മയി. ഗായിക എന്നതിലുപരി ഡബ്ബിങ് ആര്‍ട്ടിസ്റ്റായും വ്‌ളോഗറായുമൊക്കെ പേരെടുത്ത ചിന്മയി ഇപ്പോള്‍ കരിയറിലെ ഏറ്റവും നല്ല സമയത്തുമാണ്. ഹിറ്റായി ഓടുന്ന 96 സിനിമയില്‍ തൃഷയ്ക്ക് ശബ്ദം നല്‍കാനും മുഴുവന്‍ പാട്ടുകളും പാടാനും അതെല്ലാം ഹിറ്റാക്കാനും സാധിച്ചു. കാത്തിരിക്കുന്നത് കൈ നിറയെ ചിത്രങ്ങളും. എന്നാല്‍ ഇതിനിടയിലും വൈരമുത്തു, രാധാരവി എന്നിവര്‍ക്കെതിരെ മീടുവിലൂടെ ശബ്ദം ഉയര്‍ത്താനുള്ള ധൈര്യം കാണിച്ചു. ഇതോടെ സിദ്ധാര്‍ത്ഥ്, സാമന്ത, വരലക്ഷ്മി തുടങ്ങി നിരവധി താരങ്ങളാണ് ചിന്മയിക്ക് പിന്തുണയുമായെത്തിയിരിക്കുന്നത്.

സിദ്ധാര്‍ഥിന്റെ വാക്കുകള്‍ ഇങ്ങനെ: 'സിനിമാസംഗീത രംഗത്ത് തിരക്കുള്ള ഗായികയായിരുന്നിട്ടും അവസരങ്ങള്‍ നഷ്ടപ്പെടുമോ എന്ന പേടിയില്ലാതെയാണ് ചിന്മയി വെളിപ്പെടുത്തലുകള്‍ നടത്തിയത്. നഷ്ടപ്പെടാന്‍ ഒരുപാടുണ്ടായിട്ടും ചിന്മയി എടുത്ത നിലപാട് അഭിനന്ദനം അര്‍ഹിക്കുന്നു. അവരുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണം.'

ചിന്മയി ധൈര്യമായി മുന്നോട്ടു പോകൂ. എല്ലാ പിന്തുണയും നല്‍കുന്നു എന്നാണ് സമാന്ത ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യയില്‍ മീ ടൂ ക്യാംപയിനിലൂടെ വരുന്നതു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്. ഇരയായവര്‍ക്കു പൂര്‍ണ പിന്തുണ നല്‍കുന്നതായി വരലക്ഷ്മിയും അറിയിച്ചു.

ജീവിതത്തില്‍ പല ഘട്ടങ്ങളിലായി നേരിട്ട ദുരനുഭവങ്ങളെ കുറിച്ചായിരുന്നു ചിന്‍മയിയുടെ തുറന്നുപറച്ചില്‍. ചിന്മയിയുടെ വാക്കുകള്‍ ഇങ്ങനെ: 'എനിക്ക് എട്ടോ ഒന്‍പതോ വയസുള്ളപ്പോഴാണ് സംഭവം. ഒരു ഡോക്യുമെന്ററിക്ക് വേണ്ടിയുള്ള റെക്കോഡിംഗ് സെഷന്റെ തിരക്കിലായിരുന്നു എന്റെ അമ്മ. ആരോ എന്റെ സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുന്നത് പോലെ തോന്നി. ഞാന്‍ ഞെട്ടിയുണര്‍ന്ന് ഈ അങ്കിള്‍ ചീത്തയാണെന്ന് അമ്മയോട് പറഞ്ഞു. സാന്തോം കമ്മ്യൂണിക്കേഷന്‍സില്‍ വെച്ചായിരുന്നു ഇത്.'

സമൂഹത്തില്‍ വളരെ വലിയ സ്ഥാനമുള്ള പ്രായമായ ഒരാളില്‍ നിന്നും അപ്രതീക്ഷിതമായൊരു ദുരനുഭവം തനിക്കുണ്ടായതിനെ കുറിച്ചും ചിന്‍മയി പറഞ്ഞു. ഓഫീസിലേക്കു വിളിച്ച് ആ വ്യക്തി പിറകില്‍ നിന്നും കെട്ടിപ്പിടിച്ചതായും ചിന്‍മയി പറഞ്ഞു. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ എത്തിയപ്പോഴും നീതി ലഭിച്ചില്ല. കേസ് നടപടികളൊന്നുമുണ്ടായില്ല. പകരം സമൂഹ മാധ്യമങ്ങളിലൂടെ ചീത്ത വിളി തുടര്‍ന്നുവെന്നും അവര്‍ പറഞ്ഞു.

വൈരമുത്തുവിനും രാധാരവിക്കുമെതിരെ പേര് വെളിപ്പെടുത്താനാകാത്ത യുവതികളെത്തിയപ്പോഴും അവര്‍ക്കു വേണ്ടി സംഭവങ്ങള്‍ സംഭവങ്ങള്‍ വിളിച്ചു പറയാനുള്ള ധൈര്യം കാണിച്ചും ചിന്മയിയെത്തി. ഇതോടെ ഒരിടവേളയ്ക്ക് ശേഷം കോളിവുഡിലും മീടു സജീവമാവുകയാണ്.

Ads by Google
Wednesday 10 Oct 2018 12.05 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW