Friday, December 14, 2018 Last Updated 2 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Oct 2018 12.00 PM

നഷ്ടങ്ങള്‍ക്ക് ഒടുവില്‍ മികച്ച നേട്ടവുമായി ഓഹരി വിപണി; സെന്‍സെക്‌സ് 428 നേട്ടത്തില്‍

stock market

മുംബൈ: കഴിഞ്ഞ വാരത്തിലെ കനത്ത നഷ്ടത്തില്‍ നിന്നും വന്‍ തിരിച്ചുവരവ് നടത്തി ഓഹരി വിപണി. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം 428.13 പോയന്റ് നേട്ടത്തില്‍ 34,710.44ലും ദേശീയ സൂചികയായ നിഫ്റ്റി 137.50 പോയന്റ് നേട്ടത്തില്‍ 10,438.78ലും എത്തി. കഴിഞ്ഞ വാരം സെന്‍സെക്‌സ് 800 പോയിന്റ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചിലെ 1286 കമ്പനികളും ലാഭത്തിലുള്ളത്. 424 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. ഓട്ടോ , ഫാര്‍മ്മാ, ബാങ്ക്, ഇന്‍ഫ്ര, മെറ്റല്‍ എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിലാണ്.

എച്ഇജി ലിമിറ്റഡ്, ദെവാന്‍ ഹൗസിങ്ങ്, സെന്റ്രം ക്യാപ്പിറ്റല്‍, വെങ്കീസ് ഇന്ത്യ ലിമിറ്റഡ്, ശ്രീറാം ട്രാന്‍സ് ഫിനാന്‍സ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

സെന്റ്രല്‍ ബാങ്ക്, ക്വാളിറ്റി, ഐഎല്‍ ആന്റ് എഫ്എസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വിഎസ്റ്റി ഇന്‍ഡസ്ട്രീസ്, വിപ്രോ ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW