Friday, December 14, 2018 Last Updated 1 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Oct 2018 11.21 AM

ഒടിയന്‍ ട്രെയിലര്‍ ചോര്‍ന്നു, പിന്നാലെ ഒര്‍ജിനലിനെ ഇറക്കി മോഹന്‍ലാലിന്റെ മാസ് മുന്നേറ്റം

uploads/news/2018/10/255603/odiya.jpg

മലയാള സിനിമാ പ്രേക്ഷകര്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന 'ഒടിയന്റെ' ട്രെയിലര്‍ ഇന്റര്‍നെറ്റിലൂടെ ലീക്കായി. ട്രെയിലര്‍ റിലീസ് ചെയ്യാന്‍ ഒരു ദിവസം കൂടി ഉണ്ടായിരിക്കെയാണ് പുറത്തായത്. ഇതോടെ ഔദ്യോഗിക ട്രെയിലര്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെ റിലീസ് ചെയ്ത് മോഹന്‍ലാല്‍ വ്യാജനെ അപ്രസക്തനാക്കി.

ചടുലവും പുതുമയുള്ളതുമായ ആക്ഷനും മോഹന്‍ലാലിന്റെ തീപ്പൊരി ഡയലോഗുമാണ് ഒടിയനെ വ്യത്യസ്തനാക്കുന്നത്. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ധിഖ് എന്നിവരെയും ട്രെയിലറില്‍ കാണാം. മോഹന്‍ലാല്‍ റിലീസ് ചെയ്ത് മിനിറ്റുകള്‍ക്കകം പതിനായിരങ്ങളാണ് ട്രെയിലര്‍ കണ്ടത്. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ ആക്ഷന്‍.

മഹാഭാരതത്തിനു മുന്‍പ് ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഒടിയനുണ്ട്. ഡിസംബര്‍ 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Ads by Google
Wednesday 10 Oct 2018 11.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW