Saturday, February 16, 2019 Last Updated 19 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Oct 2018 08.10 PM

മീടൂ ക്യാംമ്പയ്‌നിന് പിന്തുണയുമായി സാമന്ത അക്കിനേനിയും രംഗത്ത്

samantha akkineni, me too campaign,

ലൈംഗീകാതിക്രമങ്ങള്‍ ലോകത്തോട് വിളിച്ചു പറയുന്ന സോഷ്യല്‍ മീഡിയാ ക്യാംമ്പയ്ന്‍ ആയ മീടൂ ക്യാംമ്പയ്‌ന് പിന്തുണ പ്രഖ്യാപിച്ച് നടി സാമന്ത രംഗത്തെത്തീരിക്കുകയാണ്. ലൈംഗീകമായി ആക്രമിക്കപ്പെട്ടു എന്നു തുറന്ന് പറയുന്ന ഓരോ പെണ്‍കുട്ടിക്കുമൊപ്പമാണെന്ന് താനുള്ളതെന്ന് സാമന്ത ട്വിറ്ററില്‍ കുറിച്ചു.

'ക്യാംമ്പയ്‌നിന്റെ ഭാഗമായി കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ട് വരുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട് നിങ്ങളുടെ ധൈര്യം അഭിനന്ദനീയമാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ പലരും നിങ്ങളെ പരിഹസിക്കുകയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും തെളിവുകള്‍ ചോദിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ വേദനയുണ്ട്. നിങ്ങള്‍ ചെയ്യുന്നത് വലിയൊരു കാര്യമാണെന്ന് മാത്രം മനസിലാക്കുക' സാമന്ത ട്വീറ്റ് ചെയ്തു.

ഹോളീവുഡ് താരമായ ഹാര്‍വി വെയ്ന്‍സ്‌റ്റെയ്ന്‍ എന്ന നിര്‍മാതാവിനെതിരെയാണ് മീടൂ ക്യാംമ്പയിന്‍ ആരംഭിച്ചത്, അത് പിന്നീട് ബോളീവുഡിലേക്കും മോളീവുഡിലേക്കും എത്തുകയായിരുന്നു.

Ads by Google
Tuesday 09 Oct 2018 08.10 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW