Wednesday, October 17, 2018 Last Updated 0 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Oct 2018 01.15 PM

നടന്മാ​രാരും വിശുദ്ധന്മാരല്ല, ഉടനെ ഇവരൊക്കെ പെടും; വെളിപ്പെടുത്തലുമായി ശോഭ ഡേ

uploads/news/2018/10/255300/shobha.jpg

ബോളിവുഡിലും ഹോളിവുഡിലും നിന്നായി ലൈംഗികപീഡനത്തെ കുറിച്ചുള്ള തുറന്നു പറച്ചിലായ മീ ടൂ ക്യാംപെയ്‌നുമായി നിരവധി പേരാണ് രംഗത്ത് വന്നത്. ഇപ്പോഴിതാ എഴുത്തുകാരിയും കോളമിസ്റ്റുമായ ശോഭ ഡേയും തുറന്ന് പറച്ചിലുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ലൈംഗിക പീഡനങ്ങളെ അതിജീവിച്ചവര്‍ പറയുന്നത് വിശ്വസിക്കാത്തവരോട് സഹതാപം മാത്രമാണുള്ളതെന്നാണ് ശോഭ വ്യക്തമാക്കിയത്. സിനിമയില്‍ മാത്രമല്ല, മറ്റ് മേഖലകളിലും അദൃശ്യമായി ഇതെല്ലാം നടകുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

'ഹോളിവുഡിലോ, ബോളിവുഡിലോ വിശുദ്ധന്മാരില്ല. ഞങ്ങള്‍ അഭിനേതാക്കളാണ് ആക്ടിവിസ്റ്റുകളല്ലെന്ന് അവര്‍ പറയും. എന്നാല്‍ ആക്ടിവിസ്റ്റാവണം എന്നല്ല. ഒരു സഹപ്രവര്‍ത്തകയ്ക്ക് വേണ്ടി നിലകൊള്ളുകയും തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാട്ടുകയും വേണം. ലൈംഗിക പീഡനങ്ങളെ അതിജീവിച്ചവരെ വിശ്വസിക്കാത്തവരോട് സഹതാപം മാത്രമാണുള്ളത്. എന്തെന്നാല്‍ സമീപഭാവിയില്‍ അവര്‍ക്ക് ഒളിക്കാന്‍ ഇടമില്ലാതെയാകും. സത്യം സത്യമായി അവശേഷിക്കും. എന്നാല്‍ നിങ്ങള്‍ അവളെ വിശ്വസിക്കുന്നുവോ ഇല്ലയോ എന്നത് നിങ്ങള്‍ ആരാണ് എന്നതിന്റെ പ്രതിഫലനമാണ്.' - ശോഭാ ഡേ പറഞ്ഞു.

'സമൂഹമാധ്യമങ്ങളിലെ പേര് വെളിപ്പെടുത്താതെയുള്ള തുറന്നു പറച്ചിലുകളെ അതിശയോക്തി കലര്‍ന്നതും നീതിരഹിതവും എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. സോഷ്യല്‍ മീഡിയ അജ്ഞാത വിവരണങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങള്‍ക്ക് അതിന് പിന്നില്‍ ഒളിപ്പിക്കാന്‍ കഴിയും, ചിലപ്പോള്‍ അത് ധൈര്യവും നല്‍കും. തനിക്ക് വ്യക്തിപരമായി ഒരു മീ ടു അനുഭവം പങ്കുവെയ്ക്കാനില്ലെന്ന് അവര്‍ പറഞ്ഞു. ഉപദ്രവത്തിന്റെ ഇരകളായവരോടുള്ള സഹാനുഭൂതിയില്ലാതാക്കാന്‍ സാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. കായികം, രാഷ്ട്രീയം, എഴുത്ത് എന്നിങ്ങനെ എല്ലാ മേഖലയിലും ലൈംഗിക പീഡനങ്ങള്‍ നടക്കുന്നുണ്ട്. ' - ശോഭ കൂട്ടിച്ചേര്‍ത്തു

Ads by Google
Tuesday 09 Oct 2018 01.15 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW