Tuesday, October 23, 2018 Last Updated 52 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 08 Oct 2018 01.23 PM

സൗദി അറേബ്യയിൽ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡ് : പിടിയിലായത് 18.5 ലക്ഷം നിയമലംഘകർ

uploads/news/2018/10/255001/Gulf081018g.jpg

റിയാദ് : സൗദി അറേബ്യയിൽ സുരക്ഷാ വകുപ്പുകള്‍ നടത്തിയ പരിശോധനയിൽ പിടിയിലായ നിയമ ലംഘകരുടെ എണ്ണം പതിനെട്ടര ലക്ഷമായെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 'നിയമ ലംഘകരില്ലാത്ത രാജ്യം' എന്ന കാമ്പയിന്റെ ഭാഗമായിട്ടാണ് രാജ്യമൊട്ടുക്കുംപൊതുമാപ്പ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പരിശോധന ശക്തമാക്കിയത് .

ഇതിൻ പ്രകാരം നവംബര്‍ 15 മുതല്‍ കഴിഞ്ഞ ശനിയാഴ്ച വരെ ആകെ 18,49,032 നിയമ ലംഘകരാണ് പിടിയിലായത്. ഇക്കൂട്ടത്തില്‍ 14,19,953 പേര്‍ ഇഖാമ നിയമ ലംഘകരും 2,91,375 പേര്‍ തൊഴില്‍ നിയമ ലംഘകരും 1,37,704 പേര്‍ നുഴഞ്ഞു കയറ്റക്കാരുമാണ്.

ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് താമസ, യാത്രാ സൗകര്യങ്ങളും മറ്റു സഹായ സൗകര്യങ്ങളും ചെയ്തു കൊടുത്തതിന് 2,753 വിദേശികളെ പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിച്ചു.

ഇവരെ സഹായിച്ച കുറ്റത്തിന് 706- സ്വദേശികളും പിടിയിലായി. ഇക്കൂട്ടത്തില്‍ 685 പേര്‍ക്കെതിരെ തത്സമയം ശിക്ഷാ നടപടികള്‍ സ്വീകരിച്ചു.
നിലവില്‍ 12,280 നിയമ ലംഘകരെ നിയമാനുസൃത നടപടികള്‍ക്ക് വിധേരയാക്കി വരികയാണ്. ഇക്കൂട്ടത്തില്‍ 10,727 പേര്‍ പുരുഷന്മാരും 1,553 പേര്‍ വനിതകളുമാണ്. ഇതിനകം 4,71,243 നിയമ ലംഘകരെ സ്വദേശങ്ങളിലേക്ക് നാടു കടത്തി.

3,02,774 പേര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. യാത്രാ രേഖകളും തിരിച്ചറിയല്‍ രേഖകളുമില്ലാത്ത 2,63,025 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ ലഭ്യമാക്കുന്നതിന് എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിച്ച് നടപടികളെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


ചെറിയാന്‍ കിടങ്ങന്നൂർ -

Ads by Google
Monday 08 Oct 2018 01.23 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW