Monday, January 14, 2019 Last Updated 14 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 08 Oct 2018 12.41 PM

സൗദി അറേബ്യയിൽ മാതാവിനെ വെടിവെച്ചുകൊന്ന സ്വദേശിക്ക് വധശിക്ഷ നടപ്പാക്കി

uploads/news/2018/10/254985/Gulf081018d.jpg

റിയാദ് :സൗദി അറേബ്യയിൽ മാതാവിനെ വെടിവെച്ചുകൊന്ന സ്വദേശിക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അബ്ദുല്ല ബിൻ അലി ബിൻ മുഹമ്മദ് അത്വീഖിനെയാണ് റിയാദിൽ വധശിക്ഷക്ക് വിധേയനാക്കിയത്.

ക്രൂരകൃത്യം നടത്തിയ ശേഷം വൈകാതെ സുരക്ഷാവിഭാഗത്തിന്റെ പിടിയിലായ പ്രതിക്ക് റിയാദ് ക്രിമിനൽ കോടതിയാണ് വധശിക്ഷ വിധിച്ചത്.

അപ്പീൽ കോടതിയും സുപ്രീം ജുഡീഷ്യൽ കോടതിയും വിധി ശരി വെക്കുകയായിരുന്നു .ഇതിനെ തുടർന്നാണ് വധശിക്ഷ നടപ്പിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു .

Ads by Google
Monday 08 Oct 2018 12.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW