Wednesday, October 17, 2018 Last Updated 1 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 06 Oct 2018 01.07 PM

ഇതാണ് ശരിക്കും 'സ്വീറ്റ് ഹോം'; അതേ... മുത്തശ്ശിക്കഥയിലുള്ള ചോക്കലേറ്റ് വീട്

uploads/news/2018/10/254550/chocolate.jpg

ചോക്കലേറ്റ് ഇഷ്ടമില്ലാത്തവര്‍ ആരുമില്ല. എത്ര കഴിച്ചാലും മതിയാവാത്ത ഒന്നാണ് ചോക്കലേറ്റ്. എങ്കില്‍ ചോക്കലേറ്റ് കൊണ്ടുള്ള വീട്ടില്‍ താമസിച്ചാലോ...!! രുചികരമായ ചോക്ക്‌ലേറ്റ് കൊണ്ടൊരു വീട് തന്നെ നിര്‍മ്മിച്ചിരിക്കുകയാണ് ഫ്രാന്‍സിലെ സെര്‍വ്‌സില്‍ ചോക്ക്‌ലേറ്റ് ആര്‍ട്ടിസ്റ്റായ ജീന്‍ ലൂക് ഡെക്ലൂസൂ. സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ് ഈ ചോക്കലേറ്റ് വീട്.

വെള്ളിയും ശനിയുമായി ചോക്കലേറ്റ് കോട്ടേജ് അതിഥികള്‍ക്കായി തുറന്ന് കൊടുക്കാനാണ് ഡെക്ലൂസുവിന്റെ തീരുമാനം. വീടിന്റെ ഭിത്തി, മേല്‍ക്കൂര, നെരിപ്പോട്, ക്ലോക്ക്, ബുക്കുകള്‍ എന്ന് വേണ്ട എല്ലാ സാധനങ്ങളും ഉണ്ടാക്കിയിരിക്കുന്നത് ചോക്ക്‌ലേറ്റിലാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പൂക്കൊട്ടയും വീടിനുള്ളിലെ ചെറുകുളവും വരെ ചോക്കലേറ്റില്‍ തീര്‍ത്ത വിസ്മയം സൃഷ്ടിച്ചിരിക്കുകയാണ് ഡെക്ലൂസു. എന്തായാലും ചോക്കലേറ്റ് ആരാധകര്‍ക്കും ഇഷ്ടമാകും ഈ സ്വീറ്റ് വീട്.

Ads by Google
Saturday 06 Oct 2018 01.07 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW