Tuesday, May 21, 2019 Last Updated 16 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 06 Oct 2018 11.52 AM

'ഡാറ്റ്സണ്‍ ഇന്ത്യ'യുടെ പുതിയ ബ്രാന്‍ഡ് അംബാസിഡർ ആമിര്‍ഖാന്‍

Datsun

ഡാറ്റ്സന്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡർ ഇനി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ഖാൻ. ഡാറ്റ്സന്റെ പുതിയ ബ്രാന്‍ഡ് ക്യാമ്പയിന്‍ 'എക്സ്പീരിയന്‍സ് ചേഞ്ച്' ആമിര്‍ഖാനെ ഉള്‍പ്പെടുത്തിയാണ് ഒരുക്കുന്നതെന്നാണ് സൂചന.

ഡാറ്റ്‌സണ്‍ ഇന്ത്യയുടെ എക്‌സ്പീരിയന്‍സ് ചേഞ്ച് ചേഞ്ച് ക്യാമ്പയിന്‍ പുതു തലമുറ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 9-ന് പുറത്തിറങ്ങാൻ പോകുന്ന പുതിയ ഡാറ്റ്സന്‍ ഗോ ഫേസ്ലിഫ്‌റ്റ് , ഗോ + ഫേസ്ലിഫ്റ്റിന് വേണ്ടിയാണ് പുതിയ ക്യാമ്പയിന്‍ കമ്പനി കൊണ്ടുവന്നത്. റെഡി ഗോ, ഗോ, ഗോ പ്ലസ് എന്നീ മൂന്ന് മോഡലുകളാണ് നിലവില്‍ ഡാറ്റ്‌സണ്‍ നിരയില്‍ ഇന്ത്യയില്‍ വില്‍പനയ്ക്കുള്ളത്.

ഡാറ്റ്സന്‍ കുടുംബത്തിന്റെ ഭാഗമാകുന്നതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ആമിര്‍ഖാൻ വ്യക്തമാക്കി. ബോളിവുഡ് നടൻ ആമിര്‍ഖാന്‍ തങ്ങളുടെ പുതിയ ക്യാമ്പയിന്റെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്ന് ഡാറ്റ്സന്‍ ഇന്ത്യ ഓപ്പറേഷന്‍സ് പ്രസിഡണ്ട് തോമസ് കൂള്‍ പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW