Wednesday, June 12, 2019 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 06 Oct 2018 07.38 AM

ചെറുതോണി ഡാം ശനിയാഴ്ച രാവിലെ 11ന് തുറക്കും ; ഇടുക്കി ജില്ലയില്‍ ഞായറാഴ്ച 20 സെ.മീ. വരെ അതിതീവ്ര മഴ പ്രതീക്ഷിക്കാം

uploads/news/2018/10/254491/idukki dam.jpg

ഇടുക്കി: അറബിക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ന്യുനമര്‍ദ്ദം ഞായറാഴ്ച ശക്തമാകുമെന്ന മുന്നറിയിപ്പ് നില നില്‍ക്കുന്ന സാഹചര്യത്തില്‍ ചെറുതോണി ഡാം ശനിയാഴ്ച രാവിലെ 11ന് തുറക്കും. ചെറുതോണി പുഴയുടെയും പെരിയാറിന്റെയും ഇരുകരകളിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു. ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ ശനിയാഴ്ച രാവിലെ 11 മണി മുതൽ തുറന്ന് ജലം ഒഴുക്കിവിടും.

ഇടുക്കി ജില്ലയില്‍ ഞായറാഴ്ച 20 സെ.മീ. വരെ എത്തുന്ന അതിതീവ്ര മഴ പ്രതീക്ഷിക്കാം. തിങ്കളാഴ്ചയും ഇടുക്കിയില്‍ ശക്തമായ മഴയുണ്ടാകും. മലപ്പുറത്തും നാളെ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നു. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തു മഴയുടെ ശക്തി കുറയുമെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൂട്ടല്‍. പത്തനംതിട്ട, വയനാട്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഇന്നും നാളെയും കനത്തതോ തീവ്രമോ ആയ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം.

പാലക്കാട്, മലപ്പുറം ജില്ലകളില്‍ തിങ്കളാഴ്ച ഒറ്റപ്പെട്ട തീവ്ര മഴയ്ക്കു സാധ്യതയുണ്ട്. കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ശക്തമായ മഴ പെയ്‌തേക്കും. തൃശൂരില്‍ നാളെ ഒറ്റപ്പെട്ട മഴപെയ്യും. പാലക്കാട്, മലപ്പുറം ജില്ലകളില്‍ ചൊവ്വാഴ്ച മുതല്‍ മഴ കുറയും. കോഴിക്കോട് അതിശക്തമായ മഴയ്ക്കു സാധ്യതയില്ല. വയനാട്ടില്‍ തിങ്കളാഴ്ച ചില സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യും. കണ്ണൂരില്‍ തിങ്കളാഴ്ച മുതല്‍ ചിലയിടങ്ങളില്‍ ശക്തിയായ മഴയ്ക്ക് സാധ്യതയുണ്ട്. ഉള്‍ക്കടലിലുള്ള മത്സ്യത്തൊഴിലാളികളോട് ഇന്നു വൈകുന്നരത്തോടെ തീരത്തെത്താന്‍ നിര്‍ദേശിച്ചു.

നാളെ രാത്രിയോ തിങ്കളാഴ്ച രാവിലെയോ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. ചുഴലിക്കാറ്റ് അറബിക്കടലിന്റെ പടിഞ്ഞാറന്‍ മേഖലയിലേക്കു വഴിതിരിയുമെങ്കിലും കേരളത്തില്‍ ശക്തമായ മഴയും കാറ്റും പ്രതീക്ഷിക്കാം. ഞായറാഴ്ചത്തെ മഴയുടെ കാഠിന്യം അനുഭവിക്കേണ്ടിവരിക ഇടുക്കി ജില്ലയാകും. മുല്ലപ്പെരിയാറിന്റെ പ്രദേശങ്ങളിലും പേമാരി ലഭിച്ചേക്കും.

കല്ലാർകുട്ടി ഡാമും ശനിയാഴ്ച തുറക്കും. ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡാമിന്റെ അഞ്ച് ഷട്ടറുകൾ ശനിയാഴ്ച രാവിലെ 10 മുതൽ ഘട്ടം ഘട്ടമായി തുറന്ന് ജലം മുതിരപ്പുഴയിലൂടെ പാംബ്ല ജലസംഭരണിയിലേക്ക് ഒഴുക്കിവിടും. മുതിരപ്പുഴയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു. ലോവർ പെരിയാർ ഡാമിന്റെ ഷട്ടറുകൾ രാവിലെ 10 മണി മുതൽ ഘട്ടം ഘട്ടമായി തുറന്ന് ജലം പെരിയാറിലേക്ക് തുറന്നു വിടും. പെരിയാറിന്റെ ഇരുകരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു.

അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം രണ്ടു ദിവസം മഴയുടെ ശക്തി കൂട്ടുമെന്നു മുന്നറിയിപ്പ്. ഇന്നു ശക്തിപ്രാപിക്കുന്ന ന്യൂനമര്‍ദം മൂന്നു ദിവസത്തിനകം ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്കു നീങ്ങാനാണു സാധ്യത. ഇതു കേരളത്തെ നേരിട്ടു ബാധിക്കില്ലെങ്കിലും ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കി.മീ. വേഗത്തില്‍ കാറ്റിനും കാരണമാകുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW