Wednesday, October 17, 2018 Last Updated 4 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 05 Oct 2018 09.02 PM

ചെറുപയര്‍ നിസ്സാരക്കാരനല്ല; നിങ്ങളുടെ കുട്ടിയ്ക്ക് ചെറുപയര്‍ വേവിച്ചു നല്‍കി നോക്കൂ

uploads/news/2018/10/254331/green-gram.jpg

മുതിര്‍ന്നവരുടെ ആരോഗ്യകാര്യത്തോടൊപ്പം തന്നെ ശ്രദ്ധ വയ്‌ക്കേണ്ട ഒന്നാണ് കുട്ടികളുടെ ആരോഗ്യകാര്യങ്ങളും. പല കുട്ടികളും ഭക്ഷണ കാര്യത്തില്‍ പിന്നിലാണ്. പോഷകങ്ങളുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ മിക്ക കുട്ടികളും വിമുഖത പ്രകടിപ്പിക്കാറാണ് പതിവ്. കുഞ്ഞിനു നല്‍കുന്ന ഭക്ഷണ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. കഴിവതും പ്രകൃതി ദത്തമായ, പോഷക ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണം നല്‍കുന്നതാണ് നല്ലതെന്ന് തറപ്പിച്ചു പറയാം. കുട്ടികള്‍ക്കു നല്‍കാവുന്ന പോഷക സമൃദ്ധമായ ഭക്ഷണങ്ങളില്‍ ഒന്നാണ് ചെറുപയര്‍. ദിവസവും നിങ്ങളുടെ കുട്ടിയ്ക്ക് ചെറുപയര്‍ വേവിച്ചു നല്‍കുന്നതു കൊണ്ട് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ ലഭിയ്ക്കും. അതേകുറിച്ച് അറിയാം...

* മുളപ്പിച്ച ശേഷം - പയര്‍ മുളപ്പിച്ച ശേഷം വേവിച്ചു കുട്ടികള്‍ക്കു നല്‍കുന്നതാണു കൂടുതല്‍ നല്ലത്. മുളപ്പിയ്ക്കുമ്പോള്‍ എല്ലാ തരം ഗുണങ്ങളും ഇരട്ടിയ്ക്കുന്നു. മാത്രമല്ല, ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് ഏതെങ്കിലും വിധത്തില്‍ സാധ്യതകളുണ്ടെങ്കില്‍ ഇതും നീക്കാന്‍ സാധിയ്ക്കും. ദഹിയ്ക്കാനും മുളപ്പിച്ചതാണ് ഏറെ നല്ലത്.

* അയേണ്‍ - അയേണ്‍ കുറവ് പല കുട്ടികളിലും കാണാം. വിളര്‍ച്ചയാണ് ഫലം. ശരീരത്തില്‍ ഹീമോഗ്ലോബിന്‍ ഉല്‍പാദനം കൂട്ടാനുള്ള സ്വാഭാവിക വഴിയാണ് ചെറുപയര്‍ വേവിച്ചു നല്‍കുന്നത്. ഇതിലെ അയേണ്‍ ഈ പ്രശ്നത്തിനുള്ള നല്ലൊരു പരിഹാരമാണ്.

* മഞ്ഞപ്പിത്തം, കോള്‍ഡ് - മഞ്ഞപ്പിത്തം, കോള്‍ഡ് പോലുളള അസുഖങ്ങളെയൊക്കെ തടയാന്‍ കഴിവുള്ള ഒന്നാണ് ചെറുപയര്‍. ഇത് ലിവര്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ബാക്ടീരിയ, വൈറല്‍, ഫംഗല്‍ ഇന്‍ഫെക്ഷനുകളില്‍ നിന്നും കുട്ടികള്‍ക്കു സംരക്ഷണം നല്‍കുന്ന ഒന്നാണിത്.

* പ്രതിരോധ ശേഷി - വൈറ്റമിന്‍ സി, ബി 6, എ, കെ, ഇ കാര്‍ബോഹൈഡ്രേറ്റുകള്‍, അയേണ്‍, ഫോസ്ഫേറ്റ്, റൈബോഫ്ളേവിന്‍, കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോളേറ്റ്, നിയാസിന്‍, സോഡിയം എന്നിവയെല്ലാം അടങ്ങിയ ഇത് കുട്ടികള്‍ക്കു പ്രതിരോധ ശേഷി നല്‍കുന്നതില്‍ മുഖ്യ പങ്കു വഹിയ്ക്കുന്നു. കുട്ടികളില്‍ പൊതുവെ ഇമ്മ്യൂണിറ്റി കുറവായതു കൊണ്ടു തന്നെ പെട്ടെന്നു തന്നെ അസുഖങ്ങള്‍ക്കുള്ള സാധ്യത ഏറെയാണ് ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്.

* പ്രോട്ടീന്‍ - പ്രോട്ടീന്‍ സമ്പുഷ്ടമാണ് ചെറുപയര്‍ വേവിച്ചത്. ഇത് മുളപ്പിച്ചാല്‍ പ്രോട്ടീന്‍ കൂടും. പ്രോട്ടീന്‍ വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് ഏറെ അത്യാവശ്യമായ ഒന്നാണ്. മസിലുകള്‍ക്കു ബലം വരുന്നതിനും തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ശരീര വളര്‍ച്ചയ്ക്കുമെല്ലാം അത്യാവശ്യമുള്ള ഒന്നാണ് പ്രോട്ടീന്‍. പ്രോട്ടീന്‍ ആവശ്യം ഒരു പരിധി വരെ പൂര്‍ത്തീകരിയ്ക്കാന്‍ ചെറുപയര്‍ സഹായിക്കും. 100 ഗ്രാം ചെറുപയറില്‍ 23 ഗ്രാം പ്രോട്ടീനുണ്ടെന്നാണ് കണക്കുകള്‍.

* വയറിന്റെ ആരോഗ്യത്തിന് - വയറിന്റെ ആരോഗ്യത്തിന് നല്ലതാണ് ഇത്. ഇതിലെ നാരുകളും മറ്റും നല്ല ശോധനയ്ക്കും ദഹനത്തിനും നല്ലതാണ്. കുഞ്ഞുങ്ങള്‍ക്ക് പച്ച ചെറുപയറിനു പകരം വേണമെങ്കില്‍ ചെറുപയര്‍ പരിപ്പ് വേവിച്ചു നല്‍കാം. ഇതിന്റെ പുറന്തോല്‍ മാറ്റുന്നത് ചെറിയ കുഞ്ഞുങ്ങളില്‍ ദഹന പ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കും. ഇതു വേവിച്ചുടച്ച് ലേശം നെയ്യു ചേര്‍ത്തു കുഞ്ഞുങ്ങള്‍ക്കു നല്‍കാം. കുഞ്ഞുങ്ങളിലേയും കുട്ടികളിലേയുമെല്ലാം മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് ഏറെ നല്ലതാണ്.

* ശരീരഭാരം - പല കുട്ടികളിലും കുഞ്ഞുങ്ങളിലും ശരീരഭാരം വര്‍ദ്ധിയ്ക്കാത്തത്, അതായത് ആവശ്യത്തിനു തൂക്കമില്ലാത്തതു വലിയൊരു പ്രശ്നമാണ്. ഇതിനുളള നല്ലൊരു മരുന്നാണ് ചെറുപയര്‍ വേവിച്ചത്. ആരോഗ്യകരമായ ശരീരത്തിന് തൂക്കം വര്‍ദ്ധിപ്പിയ്ക്കാനും അമിത വണ്ണമില്ലാതെ പുഷ്ടി ലഭിയ്ക്കാനും ചെറുപയര്‍ ഏറെ നല്ലതാണ്.

* കാല്‍സ്യം - കാല്‍സ്യം സമ്പുഷ്ടമായ ചെറുപയര്‍ കുട്ടികളിലെ എല്ലിന്റെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. എല്ലുകളാണ് കുട്ടികളില്‍ ഉയരം വയ്ക്കുന്നതിന്റെ പ്രധാന ഘടകം എന്നു പറയാം. എല്ലിന്റെ ബലത്തിനും വളര്‍ച്ചയ്ക്കും സഹായിക്കുന്ന നല്ലൊരു വഴിയാണ് ഇത്. എല്ലിനും പല്ലിനുമെല്ലാം അത്യുത്തമം.

Ads by Google
Ads by Google
Loading...
TRENDING NOW