Thursday, October 18, 2018 Last Updated 14 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 05 Oct 2018 04.57 PM

സൗദി അറേബ്യ അടുത്ത മാസം എണ്ണയുൽപാദനം വർധിപ്പിക്കുo ; മന്ത്രി എൻജിനീയർ ഖാലിദ്അൽഫാലിഹ്

uploads/news/2018/10/254301/Gulf051018b.jpg

റിയാദ് : സൗദി അറേബ്യ അടുത്ത മാസം എണ്ണയുൽപാദനം വർധിപ്പിക്കുമെന്ന് ഊർജ - വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു. ആഗോള വിപണിയിൽനിന്നുള്ള ആവശ്യം വർധിച്ചത് കണക്കിലെടുത്ത് ഈ മാസം പ്രതിദിനം 10.07 ദശലക്ഷം ബാരൽ തോതിലാണ് സൗദി അറേബ്യ എണ്ണയുൽപാദിപ്പിക്കുന്നത്.

അടുത്ത മാസം ഉൽപാദനം ഇനിയും ഉയർത്തും. ആഗോള വിപണിയിൽ എണ്ണക്കുള്ള അധിക ആവശ്യം നിറവേറ്റുന്നതിന് സൗദി അറേബ്യക്ക് സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചകളിലും മാസങ്ങളിലും പ്രതിദിന കയറ്റുമതിയിൽ 10-ലക്ഷം ബാരലിന്റെ വർധനവ് ഉൽപാദക രാജ്യങ്ങൾ വരുത്തി. സാധാരണയിൽ എല്ലാ വർഷവും ഈ സമയത്ത് പതിവുള്ളതിന് വിപരീതമായി ലോകത്ത് പെട്രോൾ കരുതൽ സംഭരണം ഇപ്പോൾ വർധിച്ചുവരികയാണ്.

എണ്ണ ഉപഭോഗം കുറക്കുന്നതിന് റഷ്യൻ പ്രകൃതി വാതകം സൗദി അറേബ്യയെ സഹായിച്ചേക്കുമെന്ന് ഊർജ - വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു.

ചെറിയാന്‍ കിടങ്ങന്നൂർ-

Ads by Google
Friday 05 Oct 2018 04.57 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW